
ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അടുത്തിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സമാനമായ രീതിയിൽ ഡൽഹി എൻ.സി.ആറിലെ നൂറിലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആ ഭീഷണികളെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. എങ്കിലും ഈ സംഭവങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Be the first to comment