
മലയാള ചിത്രം ബൂമറാങ്ങിന്റെ പ്രൊമോഷൻ പരിപാടിക്ക് പങ്കെടുക്കാത്തതിൽ ഷൈൻ ടോം ചാക്കോ ഉന്നയിച്ച ആരോപണം നിഷേധിച്ച് സംയുക്ത. ബൂമറാങ്ങിന്റെ പ്രൊമോഷന് വിളിച്ചപ്പോൾ ചെറിയ സിനിമകളുടെ പ്രൊമോഷൻ പരിപാടിൽ പങ്കെടുക്കില്ലെന്ന് സംയുക്ത പറഞ്ഞെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ ആരോപണം. ഇതുപോലെയുള്ളവരുടെ മനോഭാവം സിനിമയെ തകർക്കാനേ ഉപകരിക്കൂവെന്ന് ബൂമറാങ്ങിന്റെ നിർമാതാവും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സത്യം അതല്ലെന്ന് പറയുകയാണ് സംയുക്ത.
2019 ലാണ് ബൂമറാങ് എന്ന സിനിമയ്ക്കായി കരാർ ഒപ്പിട്ടത്. പല കാരണങ്ങളാൽ ചിത്രം നീണ്ടുപോയി. ഒടുവിൽ മറ്റൊരു ചിത്രത്തിന്റെ ഷെഡ്യൂൾ മാറ്റിവച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. അതിന് ശേഷം പ്രൊമോഷൻ വീണ്ടും നീണ്ടു. തെലുങ്ക് ചിത്രമായ വിരൂപാക്ഷയുടെ അവസാന ഷെഡ്യൂൾ സമയത്താണ് ബൂമറാങ്ങിന്റെ പ്രൊമോഷന് വിളിച്ചത്. അതും അവസാന സമയത്താണ് പ്രൊമോഷൻ ഉണ്ടെന്ന് പറഞ്ഞത്. ആ സാഹചര്യത്തിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നു. അങ്ങനെ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊച്ചിയിൽ വിരൂപാക്ഷയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് താരം ആരോപണങ്ങൾക്ക് വിശദീകരണം നൽകിയത്.
Be the first to comment