ഇന്ത്യന്‍ ബോക്‌സ് ഓഫിസ് തൂക്കി ബോര്‍ഡര്‍ 2; 13 ദിവസം കൊണ്ട് നേടിയത് വമ്പന്‍ കലക്ഷന്‍

ബോളിവുഡില്‍ തീപ്പാറിച്ച് മുന്നേറുകയാണ് സണ്ണി ഡിയോള്‍ പ്രധാന വേഷത്തിലെത്തിയ ബോര്‍ഡര്‍ 2. ചിത്രം റിലീസ് ചെയ്‌ത് പതിമൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ഏകദേശം നാല് കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 290.75 കോടി രൂപയാണ് സ്വന്തമാക്കിയത്.

1997ല്‍ പുറത്തിറങ്ങിയ ‘ബോര്‍ഡര്‍’ സിനിമയുടെ രണ്ടാംഭാഗമായാണ് ബോര്‍ഡര്‍–2 ഒരുക്കിയത്. അനുരാഗ് സിങ് സംവിധാനം ചെയ്ത സിനിമയില്‍ സണ്ണി ഡിയോളിന് പുറമേ വരുണ്‍ ധവാന്‍, ദില്‍ജിത് ദോസന്‍ജിത്, അഹാന്‍ ഷെട്ടി, മോണ സിങ്, സോനം ബാജ്‍വ, അന്യ സിങ്, മേധ റാണ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നത്.

ആദ്യദിനം 30 കോടി രൂപയാണ് ചിത്രം നേടിയത്.ആദ്യ വാരാന്ത്യത്തില്‍ തന്നെ 54.5 കോടി രൂപയായി മികച്ച വളര്‍ച്ച കൈവരിക്കുകയും ചെയ്‌തു. ആദ്യ ആഴ്‌ച അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ മൊത്തം കലക്ഷന്‍ 224.25 കോടി രൂപയായിരുന്നു. രണ്ടാം ആഴ്‌ചയിലേക്ക് കടന്നപ്പോഴേക്കും വരുമാനത്തില്‍ ഇടിവുണ്ടാവുന്നതാണ് കണ്ടത്.9-ാം ദിവസം 17.75 കോടി രൂപയും 10-ാം ദിവസം 22.5 കോടി രൂപയും നേടി. പിന്നീട് വീണ്ടും കളക്ഷൻ മന്ദഗതിയിലായി, 11, 12 ദിവസങ്ങളിൽ 5.75 കോടി രൂപ വീതമായി.

ആഗോളതല ബോക്‌സ് ഓഫിസ് കലക്ഷന്‍

Worldwide India Net India Gross Overseas Verdict
₹ 398.5 Cr ₹ 290.9 Cr ₹ 347.5 Cr ₹ 51 Cr None

1997-ല്‍ പുറത്തിറങ്ങിയ ബോർഡറുമായി താരതമ്യം ചെയ്യുമ്പോൾ, ബോക്‌സ് ഓഫിസ് കണക്കുകളിലെ വ്യത്യാസം ശ്രദ്ധേയമാണ്. ജെ പി ദത്ത സംവിധാനം ചെയ്‌ത ഈ ചിത്രം 10 കോടി രൂപയുടെ കുറഞ്ഞ ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. 39.3 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. 13 ദിവസത്തിനുള്ളിൽ 290.75 കോടി രൂപ നേടിയ ബോർഡർ 2, 29 വർഷം മുമ്പ് പുറത്തിറങ്ങിയ ഒറിജിനൽ ചിത്രത്തേക്കാൾ ഏഴ് മടങ്ങ് വരുമാനമാണ് നേടിയത്. 275 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ബോര്‍ഡര്‍–2 ആണ് 2026ല്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ്. 1971ലെ ഇന്ത്യ പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ബോര്‍ഡര്‍–2.

ഇതുവരെയുള്ള ബോക്‌സ് ഓഫിസ് കലക്ഷന്‍

Hindi Verdict Hindi Net Box Office Day 13 Day 12 Day 11 Day 10 Day 9 Day 8 Day 7 Day 6 Day 5 Day 4 Day 3 Day 2 Day 1
None ₹ 290.9 Cr ₹ 4.15 Cr ₹ 5.75 Cr ₹ 5.75 Cr ₹ 22.5 Cr ₹ 17.75 Cr ₹ 10.75 Cr ₹ 11.25 Cr ₹ 13 Cr ₹ 20 Cr ₹ 59 Cr ₹ 54.5 Cr ₹ 36.5 Cr ₹ 30 Cr

തെലുഗു ചിത്രമായ ‘മന ശങ്കരവരപ്രസാദ് ഗാരു’ 291 കോടിയുടെ ആഗോളകലക്ഷനുമായി രണ്ടാം സ്ഥാനത്തുണ്ട്. 180 കോടിയായിരുന്നു ഇതിന്‍റെ നിര്‍മാണച്ചെലവ്.

പ്രഭാസും സഞ്ജയ് ദത്തും അഭിനയിച്ച തെലുഗു ചിത്രം രാജാസാബ് മുതല്‍മുടക്കിയ പണം പോലും തിരികെ പിടിക്കാനായിട്ടില്ല. 350 കോടി ഇറക്കി നിര്‍മിച്ച ചിത്രം 25 ദിവസം പിന്നിട്ടപ്പോഴും 210 കോടി മാത്രമേ കലക്ട് ചെയ്തുള്ളു. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*