സാബ്‌ലെ ഒളിമ്പിക്സിന് റെഡി; പാരീസ് ഡയമണ്ട് ലീഗില്‍ സ്വന്തം റെക്കോഡ് തിരുത്തി

പാരീസ് ഒളിമ്പിക്സിന് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉജ്വല ഫോമിലാണ് താനെന്ന് തെളിയിച്ച് ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ. പാരീസ് ഡയമണ്ട് ലീഗില്‍ 3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോഡ് പത്താം തവണയും തിരുത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് പാരീസില്‍ സാബ്‌ലെ കുറിച്ചത്. 8 മിനുറ്റ് 09.91 സെക്കൻഡില്‍ ആറാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നതെന്ന് സാബ്‌ലെ മത്സരശേഷം പ്രതികരിച്ചു. ഡയമണ്ട് ലീഗില്‍ 3000 മീറ്റർ സ്റ്റീപ്പിള്‍ചേസില്‍ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവർ തമ്മില്‍ സമയത്തില്‍ വലിയ വ്യത്യാസമില്ല എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

നാലാം സ്ഥാനത്തെത്തിയ അമിൻ മുഹമ്മദ് എട്ട് മിനുറ്റ് 09.41 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അഞ്ചാം സ്ഥാനത്തെത്തിയ ജോർഡി ബീമിങ് എട്ട് മിനുറ്റ് 09.91 സെക്കൻഡിലുമാണ് ഓട്ടം പൂർത്തിയാക്കിയത്.

ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവർ തമ്മില്‍ ഫോട്ടോഫിനിഷായിരുന്നു. എത്തിയോപ്പിയയുടെ എബ്രഹാം സിമെയും കെനിയയുടെ അമോസ് സെരെമും എട്ട് മിനുറ്റ് 02.36 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഫോട്ടഫിനിഷില്‍ സിമെ ഒന്നാം സ്ഥാനം നേടി.

ആദ്യ ഒൻപത് സ്ഥാനങ്ങളിലെത്തിയ എല്ലാ താരങ്ങളും അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളായിരുന്നു പുറത്തെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*