കൈക്കൂലിക്കേസ്; പാലക്കാട് 15 ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

പാലക്കാട് കൈക്കൂലിക്കേസിൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. എൻഫോഴ്സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പാലക്കാട് ജില്ലയിൽ വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടർന്നാണ് 15 ജി എസ്ടി ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ നടപടി.

വാളയാർ മുതൽ പട്ടാമ്പി വരെയുള്ള എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലുള്ളവർക്കാണ് കൂട്ട സ്ഥലംമാറ്റം. മലപ്പുറത്തെ ജി എസ്ടി ടാക്സ്പെയർ സർവീസ്, ഓഡിറ്റിംഗ് വിഭാഗങ്ങളിലേക്ക് സ്‌ഥലംമാറ്റിക്കൊണ്ടാണ് ജി എസ്ടി കമ്മീഷണറുടെ ഉത്തരവിറങ്ങിയത്.

ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ജി എസ് ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ സുമനെ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജി എസ്ടി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ കോടികളുടെ കൈക്കൂലി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*