ബ്രിട്ടാസ്‌ സിപിഐഎം-ബിജെപി കൂട്ടുകെട്ടിലെ പാലം, ഇതല്ലാതെ കേരളത്തിൽ തകരാനായി ഒന്നും ബാക്കിയില്ല; മുനവറലി തങ്ങൾ

 കേരളത്തിൽ ആകെ തകരാതെനിൽക്കുന്നത് ജോൺ ബ്രിട്ടാസ് നിർമിച്ച സിപിഐഎം-ബിജെപി അവിശുദ്ധ പാലം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ മുനവറലി തങ്ങൾ. ഇതല്ലാതെ ഇനി കേരളത്തിൽ തകരാനായി ഒന്നും ബാക്കിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതപോലും തകർന്നടിഞ്ഞു. നരേന്ദ്രമോദി-പിണറായി വിജയൻ ബാന്ധവത്തിലെ പാലം ജോൺ ബ്രിട്ടാസാണ്. ആ പാലം മാത്രം ഇപ്പോഴും തകരാതെ നിൽക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ വിധി വരുമ്പോൾ ആ പാലം കേരളത്തിലെ ജനങ്ങൾ തകർത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുനവറലി തങ്ങൾ. കുടുംബസംഗമത്തിൽ നൗഷാദ് ആറ്റുപറമ്പത്ത് അധ്യക്ഷനായി. എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റഷീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി, ജില്ലാ വൈസ് പ്രസിഡന്റ്‌ കെഎ ഹാറൂൺ റഷീദ്, വിആർ വിജയൻ, തൃപ്രയാർ ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർത്ഥി അനിൽ പുളിക്കല്‍, പിഎം സിദ്ദിഖ്, കെഎ കബീർ, എഎൻ സിദ്ധപ്രസാദ്, കെഎ ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*