പ്രമേഹ രോ​ഗികൾക്ക് ബെസ്റ്റ്; പക്ഷെ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രമേഹ രോ​ഗികൾ ഡയറ്റിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോ​ഗ്യകരമെന്ന് കരുതുന്ന പലതും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നതാണ്. എന്നാൽ ബ്രൊക്കോളിയെ പ്രമേഹ രോ​ഗികളുടെ ഡയറ്റിൽ വിശ്വസിച്ച് ഉൾപ്പെടുത്താമെന്ന് വി​ദ​ഗ്ധർ പറയുന്നു.

ബ്രൊക്കോളി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. എന്നാല്‍ ഇതിനുമുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നന്നായി വൃത്തിയാക്കണം

പോഷക​ഗുണത്തിനൊപ്പം പച്ചക്കറികളില്‍ ശരീരത്തിന് ദോഷകരമായ ധാരാളം ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടാവും. ഇത് പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് പച്ചക്കറികള്‍ തൊലിപൊളിക്കുന്നതിനും അരിയുന്നതിനും മുമ്പ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം.

തണ്ട് കളയരുത്

ബ്രൊക്കോളി അരിയുമ്പോള്‍ തണ്ട് കളയാറുണ്ടോ? എങ്കില്‍ ഇനി അങ്ങനെ ചെയ്യരുത്. ബ്രൊക്കോളിയുടെ തണ്ടില്‍ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴും പച്ചക്കറികള്‍ മിക്‌സ് ചെയ്ത് സാലഡ് തയ്യാറാക്കുമ്പോഴുമെല്ലാം തണ്ട് ചേര്‍ക്കാം.

ഒരുപാട് നേരം വേവിക്കരുത്

അധികം വേവിച്ചാല്‍ ബ്രൊക്കോളിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെസിപ്പിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് വളരെ കുറച്ചുസമയം മാത്രമെടുത്ത് ബ്രൊക്കോളി ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് നല്ലത്. പാചകം ചെയ്യുമ്പോള്‍ ബ്രൊക്കോളിയുടെ നിറവും രുചിയും പോഷകങ്ങളും കേടുകൂടാതെ സൂക്ഷിക്കാം.

അമിതമാകരുത്

അമിതമായാൽ അമൃതവും വിഷമെന്നണെല്ലോ. ബ്രൊക്കോളി ഫൈബര്‍ കണ്ടന്റ് കൂടിയ ഭക്ഷണമാണ്. അത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*