
വാഹന വിപണിയിൽ ടെസ്ലയ്ക്ക് ഒത്ത എതിരാളായായി മാറുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. ഇന്ത്യയിൽ ടെസ്ല വേരുറപ്പിച്ച് വരുമ്പോഴേക്കും ബിവൈഡി മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ 10000 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചിരിക്കുകയാണ് ബിവൈഡി.
രാജ്യത്ത് പ്രധാന നഗരങ്ങളിലായി 44 ഡീലർഷിപ്പ് ഔട്ട്‌ലറ്റുകളാണ് ബിവൈഡിയ്ക്ക് ഉള്ളത്. രാജ്യത്ത് ബിവൈഡി പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളാണ് വിപണിയിലെത്തിക്കുന്നത്. നാല് വാഹനങ്ങൾ ഇതിനോടകം വിപണിയിൽ ബിവൈഡി എത്തിച്ചു കഴിഞ്ഞു. അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ, സീലയൺ എസ്‌യുവി, ഇമാക്‌സ് 7 എംപിവി എന്നിവയാണ് ഇന്ത്യയിൽ ബിവൈഡിയുടെ മോഡൽ നിര. സീലയൺ എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യതയാണുള്ളത്. 48.9 ലക്ഷം രൂപയാണ് കാറിൻ്റെ പ്രാരംഭ വില.
യൂറോപ്യൻ വിപണിയിലും ബിവൈഡി ക്ലച്ച് പിടിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ വിപണിയിൽ നേരിട്ട കനത്ത ആഘാതത്തിന് പിന്നാലെയാണ് യൂറോപ്യൻ മാർക്കറ്റിലും ടെസ്ല തിരിച്ചടി നേരിടുന്നത്. ടെസ്ലയേക്കാൾ 5000 കാറുകൾ അധികമാണ് ബിവൈഡി വിറ്റിരിക്കുന്നത്. ഇതോടെ 40 ശതമാനം ഇടിവാണ് ടെസ്ലയ്ക്ക് സംഭവിച്ചിരിക്കുന്നത്.
Be the first to comment