സി സദാനന്ദൻ എംപി സ്‌പൈസസ് ബോർഡിലേക്ക്. സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി സി സദാനന്ദൻ എംപി യെ തിരഞ്ഞെടുത്തു . രാജ്യസഭാ അംഗങ്ങളുടെ കാറ്റഗറിയിലാണ് തിരഞ്ഞെടുത്തത്. ഒരു വർഷക്കാലമായി ഒഴിഞ്ഞു കിടന്ന തസ്തികയിലേക്കാണ് മലയാളി എംപിക്ക് നിയമനം. സി സദാനന്ദന്‍ 2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്. അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്.
ബിജെപി നേതാവ് സി.സദാനന്ദന് 30 വയസ്സുള്ളപ്പോഴാണ് അക്രമത്തിൽ രണ്ട് കാലുകളും നഷ്ടമായത്. സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികൾ. 1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപം അക്രമം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ എട്ടു സിപിഎമ്മുകാരെ ഏഴു വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി 2025 ഫെബ്രുവരിയിൽ ശരിവച്ചിരുന്നു.



Be the first to comment