കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

ഇളനീർ അഥവാ കരിക്ക് ശരീരത്തിൽ നിർജ്ജലീകരണം കുറയ്ക്കാൻ മികച്ചതാണ്. എന്നാൽ പലപ്പോഴും പ്രമേഹ രോ​ഗികൾ കരിക്കിനോട് അകച്ച പാലിക്കാറുണ്ട്. കരിക്കിൽ അടങ്ങിയ പ്രകൃതിദത്ത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുമെന്നാണ് പ്രചാരം.

എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍. ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

Be the first to comment

Leave a Reply

Your email address will not be published.


*