പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ?

മധുരമുള്ളതെന്തായാലും അത് പ്രമേഹ രോ​ഗികൾക്ക് പാടില്ലെന്ന തെറ്റിദ്ധാരണ നമുക്കിടയിൽ വ്യാപകമാണ്. അതുകൊണ്ടാണ് പ്രമേഹരോ​ഗികൾ ബീറ്റ്റൂട്ടിനെയും അകറ്റി നിർത്തുന്നത്. എന്നാൽ അത് വെറും മിഥ്യാധാരണയാണെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ടിന്റെ ​ഗ്ലൈസെമിക് സൂചിക വളരെ കുറവായതു കൊണ്ട് തന്നെ അത് പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമാണ്. കൂടാതെ ഇവയിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, എ, സി, നാരുകൾ, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്റൂട്ടിലടങ്ങിയ നാച്വറൽ ഷുഗർ ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*