സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞതും മനോഹരവുമായ ഒരു ഘട്ടമാണ് മാതൃത്വം. പത്തു മാസത്തെ കാത്തിരിപ്പിന് ശേഷം പൊന്നോമന കൈകളിലേക്ക് എത്തുമ്പോൾ മാതൃത്വം എന്ന വികാരവും പിറവിയെടുക്കും. എന്നാൽ പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവും സമ്മര്‍ദവുമൊക്കെ ഉണ്ടാക്കാം.
ഒരു വർഷം മുൻപ് വരെയുണ്ടായിരുന്ന ശരീരം ആയിരിക്കില്ല, പിന്നീട് കണ്ണാടി നോക്കുമ്പോൾ കാണുക. പ്രസവശേഷം സ്ത്രീകളിൽ ശരീരഭാരം കൂടാനും മുടികൊഴിച്ചിലുണ്ടാകാനും മലബന്ധം, ചര്‍മത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ പ്രത്യേക്ഷപ്പെടുന്നതും സ്വഭാവികമാണ്. പ്രസവശേഷം ഊർജ്ജനിലയിലും ഹോർമോണുകളുടെ ആരോഗ്യത്തിലുമൊക്കെ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇവ പരിഹരിക്കുന്നിന് ഭക്ഷണക്രമത്തിൽ ശ്രദ്ധനൽകേണ്ടത് പ്രധാനമാണ്.
പ്രസവ ശേഷം ശരീരഭാരം നിയന്ത്രിക്കാൻ പൈനാപ്പിൾ നല്ലതാണോ?
ശരീരഭാരം കുറയ്ക്കുന്നതിന് പൈനാപ്പിൾ നേരിട്ടൊന്നും ചെയ്യുന്നില്ല. എന്നാൽ പൈനാപ്പിളിൽ കലോറി കുറവായതു കൊണ്ട് തന്നെ ഇവ ശരീരഭാരം വർധിപ്പിക്കില്ല. കൂടാതെ ഇതിൽ ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ നാരുകൾ വയറിന് കൂടുതൽ സംതൃപ്തിയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
മാത്രമല്ല, വീക്കം കുറയ്ക്കാനും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും കഴിയുന്ന ഒരു എന്‍സൈമായ ബ്രോമെലൈന്‍ പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. സമീകൃതാഹാരത്തിന്റെ ഭാഗമായി പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാനും ഗര്‍ഭധാരണത്തിനും ശേഷം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
ബ്രോമെലൈന്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുകയും വയറുവീര്ക്കുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതും കുറയ്ക്കാന്‍ സഹായിക്കുന്നു. ആമാശയം കൂടുതല്‍ മൃദുവാകാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ, ഇതിന്റെ സ്വാഭാവിക മധുരം സംസ്കരിച്ച മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. ഇത് ആരോഗ്യകരമായ കൊഴുപ്പ് നഷ്ടപ്പെടുത്താതെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഡയറ്റീഷ്യന്മാര് പറയുന്നു.
പൈനാപ്പിള്‍ കൊഴുപ്പ് കത്തിക്കുമോ?
പൈനാപ്പിള്‍ നേരിട്ട് ശരീരത്തിലെ കൊഴുപ്പ് കത്തിക്കില്ല. എന്നാല്‍, അവയില്‍ കലോറി കുറവായതു കൊണ്ടും ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതു കൊണ്ടും അവ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും കലോറി ബാലന്‍സിനും ഹോര്‍മോണുകളുടെ ആരോഗ്യത്തിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പൈനാപ്പിൾ അസിഡിറ്റി സ്വഭാവമുള്ള പഴമാണ്. അതുകൊണ്ട് തന്നെ അമിതമായി അല്ലെങ്കിൽ വെറും വയറ്റിൽ കഴിക്കുന്നത്, അസിഡിറ്റി അല്ലെങ്കിൽ ദഹന അസ്വസ്ഥതയ്ക്ക് കാരണമാകും.
- മുലയൂട്ടുന്ന അമ്മമാർ പൈനാപ്പിൾ വളരെ ചെറിയ തോതിൽ മാത്രമേ കഴിക്കാവൂ, കാരണം അമിതമായാൽ ചിലപ്പോൾ കുഞ്ഞുങ്ങളിൽ വയറ്റിലെ അസ്വസ്ഥതയ്ക്ക് കാരണമാകും.
- ആവശ്യത്തിന് പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
- പ്രസവശേഷം സമീകൃതാഹാരത്തിൽ പൈനാപ്പിൾ സുരക്ഷിതമായി ഉൾപ്പെടുത്താം.



Be the first to comment