
കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ചു. കുട്ടി അടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.
പിൻസീറ്റിലുള്ള യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് തന്നെ സീറ്റ് ബെൽറ്റ് ഊരി പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ അത്യാഹിതം ഒഴിവായി. എഞ്ചിന്റെ വശത്ത് നിന്ന് തീ ആളിക്കത്തുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
Be the first to comment