കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോ​ഗ്യ​​ഗുണങ്ങൾ ഇരട്ടി

കാരറ്റ് വാങ്ങുമ്പോൾ ഇലകളോടു കൂടിയതാണെങ്കിൽ അത് ഇരട്ടി​ഗുണമാണ്. കാരണം, ഇവയിൽ ധാരാളം കാൽസ്യവും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

കാഴ്ച വൈകല്യമുണ്ടെങ്കിൽ ഡയറ്റിൽ കാരറ്റിന്റെ ഇലകൾ പതിവായി ഉൾ‌പ്പെടുത്താൻ ശ്രമിക്കുക. ഉയർന്ന അളവിൽ ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ കാഴ്ചശക്തി വർധിക്കാൻ സഹായിക്കുന്നു.

കാരറ്റിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. കരോട്ടിനോയിഡുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റിലെ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റ് കാൻസർ തടയാൻ സഹായിക്കും.

കരളിലെ കൊഴുപ്പിന്റെയും പിത്തരസത്തിന്റെയും അളവ് കുറയ്ക്കാൻ കാരറ്റിന്റെ ഇല നല്ലതാണ്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായതിനാൽ ഇത് മലബന്ധത്തെയും ഇല്ലാതാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*