
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ. രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സുമാർ എം.രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്. ചോദ്യം ചെയ്യലിനു പിന്നാലെയായിരുന്നു അറസ്റ്റ്.
സിആർപിസി 41 എ പ്രകാരം 7 ദിവസത്തിനകം ഹാജരാവണമെന്നാവശ്യപ്പെട്ട് പ്രതികൾക്ക് പൊലീസ് നോട്ടീസയിച്ചിരുന്നു. ഇത് പ്രകാരമാണ് ഏഴാം ദിവസമായ ഇന്ന് പ്രതികൾ ഹാജരായത്. രണ്ടാം പ്രതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹാന ഇതുവരെ ഹാജരായിട്ടില്ലെന്നാണ് വിവരം.
കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിന്‍റെ അനുമതി തേടും. എന്നാൽ മെഡിക്കൽ കോളജിൽ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതികൾ.
Be the first to comment