മഹീന്ദ്ര XUV 400ന് പകരക്കാരൻ, പുതിയ ഇലക്ട്രിക് എസ്‌യുവി എത്തി: ഒറ്റ ചാർജിൽ 285 കിലോമീറ്റർ റേഞ്ചുമായി ‘XUV 3XO’
ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ളൂവെങ്കിലും വാഹന ലോഞ്ചുമായി തകർക്കുകയാണ് തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര. കഴിഞ്ഞ ജനുവരി 5നാണ് കമ്പനി മഹീന്ദ്ര XUV 700ന്‍റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പായ XUV 7XO പുറത്തിറക്കിയത്. തൊട്ടുപിന്നാലെ, 13.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ പുതിയ XUV 3XO ഇവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. […]
