Banking

പണപ്പെട്ടിയൊക്കെ ഔട്ട്, ചില്ലറ വേണ്ടേ വേണ്ട! കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം

കൊച്ചി: കേരളത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത ഇടപാടുകള്‍ വലിയ അളവില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. നവംബറില്‍ മാത്രം കേരളത്തില്‍ 444.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ പറയുന്നു. കേരളത്തില്‍ പ്രതിവര്‍ഷം യുപിഐ ഇടപാടുകളില്‍ 29.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകുന്നത്. ഇടപാടുകളുടെ […]

Banking

ആദ്യമായി 90 കടന്ന് രൂപ, സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തിലും

ന്യൂഡല്‍ഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 90.02 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള […]

Banking

ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ഇന്ന് ആരംഭിക്കും. അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച ആറംഗ സമിതിയുടെ തീരുമാനം വെള്ളിയാഴ്ച ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും. പലിശ സംബന്ധിച്ച് റിസര്‍വ് ബാങ്ക് എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് ആകാംക്ഷയിലാണ് സാമ്പത്തിക ലോകം. പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയേക്കുമെന്നാണ് […]

Banking

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗുണം, സാമ്പത്തിക സുരക്ഷ; അറിയാം പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് […]

Banking

ഡോളറിനെതിരെ ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് രൂപ

മുംബൈ: ഡോളറിനെതിരെ ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 49 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഡോളറിനെതിരെ 89.17ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണ വില കുറഞ്ഞതും ബാങ്കുകള്‍ കൈവശമുള്ള ഡോളര്‍ വിറ്റഴിച്ചതുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്.ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും രൂപയ്ക്ക് ഗുണമായി. […]

Banking

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 88.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത […]

Banking

ഡിജിറ്റൽ ബാങ്കിംഗ്: എച് എസ് ബി സിയും നാറ്റ്‌വെസ്റ്റും ബ്രാഞ്ചുകൾ പൂട്ടുന്നു; 2030 വരെ നിലനിർത്തുമെന്ന് നേഷൻവൈഡ്

ലണ്ടന്‍: ഡിജിറ്റല്‍ ബാങ്കിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എച് എസ് ബി സിയും നാറ്റ്‌വെസ്റ്റും അടക്കം ബാങ്കുകളെല്ലാം തന്നെ  ശാഖകള്‍ ഓരോന്നായി അടച്ചു പൂട്ടുന്നു. എന്നാൽ തങ്ങളുടെ ശാഖകള്‍ എല്ലാം തന്നെ ചുരുങ്ങിയത് 2030 വരെയെങ്കിലും നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. ബ്രിട്ടനിലെ പ്രധാന ബാങ്കുകള്‍ എല്ലാം […]

Banking

അവകാശികള്‍ സംബന്ധിച്ച് ബാങ്കിങ് മേഖലയില്‍ ഇനി പുത്തന്‍ നിയമങ്ങള്‍, അറിയാം വിശദമായി

ന്യൂഡല്‍ഹി: ബാങ്കിങ് നിയമ( ഭേദഗതി) ആക്‌ട് 2025വുമായി കേന്ദ്രധനമന്ത്രാലയം. ഇന്നലെയാണ് ഇത് സംബന്ധിച്ച് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. അനന്തരാവകാശികള്‍ സംബന്ധിച്ചാണ് സുപ്രധാന ഭേദഗതികള്‍ വരുത്തിയിട്ടുള്ളത് നിക്ഷേപങ്ങള്‍, നിങ്ങളുടെ ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള വസ്‌തുക്കള്‍ തുടങ്ങിയവയുടെ അവകാശികള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരും. 2025 […]

Banking

ഇടപാടില്‍ എന്തെങ്കിലും സംശയം ഉണ്ടോ?, ഉടന്‍ എഐ സഹായം; എന്താണ് യുപിഐ ഹെല്‍പ്പ്?

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അടുത്തിടെയാണ് യുപിഐ ഹെല്‍പ്പ് എന്ന എഐ അധിഷ്ഠിത അസിസ്റ്റന്റ് പുറത്തിറക്കിയത്. സംഭാഷണത്തിലൂടെ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എഐ അധിഷ്ഠിത അസിസ്റ്റന്റിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട അവരുടെ […]