Banking

മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കുന്നത്. രണ്ടുമാസത്തിനിടെ നാല് പൊതുമേഖലാ ബാങ്കുകളാണ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് നിബന്ധനയൊഴിവാക്കിയത്. കാനറാ ബാങ്കാണ് മിനിമം […]

Banking

കേരള ബാങ്ക് നിക്ഷേപ പലിശ കുറച്ചു; 85 ബേസിക് പോയിന്റ് വരെ

തിരുവനന്തപുരം: ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിരക്കുമാറ്റം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു. ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. കേരള […]

Banking

യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്  വഴിയുള്ള ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറിലുണ്ട്. പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. […]

Banking

കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകള്‍ മുന്നില്‍; ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്മെന്റ് നടത്തുന്നതില്‍ സ്ത്രീകളാണ് മുമ്പിലെന്ന് സര്‍വേ. കേരളത്തില്‍ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന സ്ത്രീകളില്‍ 75 ശതമാനത്തോളം പേര്‍ ഓണ്‍ലൈന്‍ പേയ്‌മെന്റിന് യുപിഐ  സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാരില്‍ യുപിഐ ഉപയോഗിക്കുന്നവര്‍ 72 ശതമാനമാണെന്നും എന്‍എസ്ഒ ( നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്) സര്‍വേയില്‍ പറയുന്നു. ഓണ്‍ലൈന്‍ വ്യാപാരം തഴച്ചു […]

Banking

3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: യുപിഐ(UPI) ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന റിപ്പാര്‍ട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രം. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ചെറിയ യുപിഐ പേയ്മെന്റുകള്‍ ഇതില്‍ നിന്ന് […]

Banking

സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

മുംബൈ: സ്വര്‍ണപ്പണയം സംബന്ധിച്ച് റിസര്‍വ് ബാങ്ക്( RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി ലഭിക്കുന്നതാണ് പുതിയ രീതി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ ബാങ്കുകള്‍ക്കും ഭവന വായ്പാ സ്ഥാപനങ്ങളുള്‍പ്പെടെ ബാങ്കിതര […]

Banking

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ […]

Banking

എപ്പോഴും ബാലന്‍സ് നോക്കുന്നവരാണോ? യുപിഐ സേവനങ്ങളില്‍ അടിമുടി മാറ്റം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ന്യൂഡ്യല്‍ഹി: പുതിയ യുപിഐ (UPI) ചട്ടങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ബാലന്‍സ് പരിശോധിക്കല്‍, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കല്‍ തടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമാണ് പുതിയ മാറ്റങ്ങള്‍. ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണല്‍ […]

Banking

‘അത് തട്ടിപ്പ് നമ്പറാണ്, ഉടന്‍ ഫ്‌ലാഗ്’; ഇനി യുപിഐ ഇടപാടുകളില്‍ സുരക്ഷ; പുതിയ സംവിധാനം ഒരുക്കി കേന്ദ്രം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പ് തടയുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി പുതിയ സംവിധാനം അവതരിപ്പിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ഒരു മൊബൈല്‍ നമ്പര്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ബാങ്കുകള്‍, പേയ്മെന്റ് ആപ്പുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കുന്ന തരത്തില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ […]

Banking

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും ജിഎസ്ടിയും നല്‍കണം. നിലവിലെ 21 രൂപയില്‍ നിന്നു രണ്ടു രൂപയാണ് വര്‍ധന. സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് […]