Banking

യുപിഐയില്‍ പണം മാറി അയച്ചോ?, വിഷമിക്കേണ്ട!; അറിയാം പോംവഴികള്‍

യുപിഐയില്‍ പണം മാറി അയച്ച നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പണം തിരികെ ലഭിക്കുമോ എന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിശകുകള്‍ പരിഹരിക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും വഴികളുണ്ട്. തെറ്റായ യുപിഐ ഐഡിയിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെങ്കില്‍, ആദ്യം ചെയ്യേണ്ടതും പ്രധാനവുമായ കാര്യം പണം സ്വീകരിച്ചയാളെ ഉടന്‍ ബന്ധപ്പെടുക […]

Banking

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ ആര്‍ബിഐ, വായ്പാ പലിശയും ഇഎംഐയും കുറയില്ല

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് മാറ്റാതെ ആര്‍ബിഐ. ആര്‍ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് […]

Banking

ഫീച്ചര്‍ ഫോണുകളില്‍ ഒരു ദിവസം 10,000 രൂപ വരെ അയക്കാം; നെഫ്റ്റിലും ആര്‍ടിജിഎസിലും ഇനി ഗുണഭോക്താവിന്റെ പേരും; പുതിയ മാറ്റങ്ങള്‍ അറിയാം

മുംബൈ: ലൈറ്റിന്റെ ഇടപാട് പരിധി ഉയര്‍ത്തിയതിന് പുറമേ യുപിഐ123പേയുടെ ഒരു ഇടപാടിന്റെ പരിധിയും ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക്. ഒരു ഇടപാടിന്റെ പരിധി 5000 രൂപയില്‍ നിന്ന് 10000 രൂപയായാണ് ഉയര്‍ത്തിയത്. 2022 മാര്‍ച്ചിലാണ് യുപിഐ123പേ അവതരിപ്പിച്ചത്. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും യുപിഐ ഇടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തെ […]

Banking

ഒക്ടോബറില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധി; കേരളത്തില്‍ ഇങ്ങനെ

മുംബൈ: ഒക്ടോബര്‍ മാസത്തില്‍ രാജ്യത്താകെ ബാങ്കുകള്‍ക്ക് പതിനഞ്ച് ദിവസം അവധി. ഗാന്ധി ജയന്തി, മഹാനവമി, ദുര്‍ഗാപൂജ, ദസറ, ദീപാവലി ഉള്‍പ്പടെ പ്രാദേശിക അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. കേരളത്തില്‍ എട്ട് ദിവസം ബാങ്കുകള്‍ അവധിയായിരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി […]

Banking

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും; പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾക്ക് ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. ശേഷം പിറ്റേദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ […]

Banking

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന്‍ ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച ഒഴിവിലേക്കാണ്‌ നിയമനം. തിങ്കളാഴ്ച മുതല്‍ കെ വി എസ് മണിയന്റെ നിയമനം പ്രാബല്യത്തില്‍ വന്നു. രണ്ടര ദശാബ്ദത്തോളം […]

Banking

തുക താനേ അക്കൗണ്ടില്‍ റീലോഡ് ചെയ്യും; യുപിഐ ലൈറ്റില്‍ ഓട്ടോ ടോപ്പ്- അപ്പ് ഫീച്ചര്‍, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ചെറിയ ഇടപാടുകള്‍ക്കായി യുപിഐ ലൈറ്റ് ഉപയോഗിക്കുന്നുണ്ടോ? യുപിഐ ലൈറ്റ് ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഒക്ടോബര്‍ 31 മുതല്‍, യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യുന്നതിന് ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് […]

Banking

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് അറിയാമോ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബംഗളൂരു: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെയ്ക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഈ കാര്‍ഡുകള്‍ക്കും വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് അറിയാമോ? ഈ കാര്‍ഡുകളിലൂടെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. ചില ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുമ്പോള്‍ മറ്റു ബാങ്കുകള്‍ കവറേജിനായി പ്രതിമാസ ഫീസ് ഈടാക്കുന്നുണ്ട്. ‘പല ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് […]

Banking

യുപിഐ സർക്കിൾ എത്തി : ഇനി ബാങ്ക് അ‌ക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താം

ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അ‌ക്കൗണ്ട് ഉപയോഗിച്ച് അ‌യാളുടെ അനുമതിയോടെയോ അയാൾ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റൊരാൾക്കാണ് […]

Banking

അടുത്ത മാസം മുതല്‍ ബാങ്കുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടസ്സപ്പെട്ടേക്കാം!, എന്താണ് ട്രായിയുടെ പുതിയ നിര്‍ദേശം?

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 1 മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ഇടപാട് സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്പാം, പ്രത്യേകിച്ച് ഫിഷിങ് പോലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വ്യവസ്ഥയാണ് […]