General

ഫാസ്ടാഗ് വാർഷിക പാസ് ; അറിയണം ഈ കാര്യങ്ങൾ

ഫാസ്ടാഗ് വാർഷിക പാസ് നിലവിൽ വരിക്കുകയാണ്.സ്ഥിര യാത്രക്കാരെ ടോൾ ചാർജ് വലക്കാതിരിക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ഫാസ്ടാ​ഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.ആർക്കൊക്കയാണ് വാർഷിക പാസ് ലഭിക്കുക എന്തൊക്കൊയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം. കാറുകൾ, ജീപ്പുകൾ തുടങ്ങിയ സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമാണ് വാർഷിക ഫാസ്ടാഗ് […]

General

ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ

ജിമെയിൽ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ​ഗു​ഗിൾ പുതിയൊരു മുന്നറിയിപ്പുമായി എത്തിയ കാര്യം നിങ്ങളറിഞ്ഞോ?എല്ലാ ജിമെയിൽ അക്കൗണ്ട് ഉടമകളും ഉടൻ പാസ്സ്‌വേർഡ് മാറ്റണമെന്നും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നടത്തണമെന്നുമാണ് ഗൂഗിൾ പറയുന്നത്.ബാങ്ക്, ഷോപ്പിംഗ്, ഡിജിറ്റൽ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ ജിമെയിൽ അക്കൗണ്ടുകൾ. അതിനാൽ തന്നെ നല്ല ശ്രദ്ധ വേണമെന്നാണ് […]

General

ഡോ. ബിജു ചിത്രം ഓസ്‌കാറിലേക്ക്; പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായി ‘പപ്പ ബുക്ക’

ഡോ . ബിജു സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനി- ഇന്ത്യ സംയുക്തനിര്‍മാണത്തിലുള്ള ‘പപ്പ ബുക്ക’ ഓസ്‌കാറിലേക്ക്. 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് പപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി […]

General

ഇന്ന് ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാൻ മൂന്നിന്റെ വിജയ സ്മരണയിൽ രാജ്യം

രാജ്യം ഇന്ന് രണ്ടാമത് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. ആര്യഭട്ട മുതൽ ഗഗൻയാൻ വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ വളർച്ചയെ അടയാളപ്പെടുത്തുകയാണ് ദേശീയ ബഹിരാകാശ ദിനം. ഡൽഹി ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടികൾ നടക്കും. ഗഗൻയാൻ ദൗത്യസംഘാംഗങ്ങൾ പങ്കെടുക്കുന്ന വിവിധ ലക്ചർ പരമ്പരകളും […]

General

ആധാര്‍- യുഎഎന്‍ ലിങ്കിങ് ഇനി എളുപ്പം, പുതിയ മാറ്റങ്ങള്‍ അറിയാം; വിശദാംശങ്ങള്‍

യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ആധാറിനെ ബന്ധിപ്പിക്കുന്നതും വ്യക്തിഗത വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. പ്രൊവിഡന്റ് ഫണ്ട് സേവനങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കുക, പേപ്പര്‍ വര്‍ക്ക് കുറയ്ക്കുക, അനാവശ്യമായ നടപടിക്രമ തടസ്സങ്ങള്‍ ഇല്ലാതെ സമയബന്ധിതമായ പേഔട്ടുകള്‍ ഉറപ്പാക്കുക എന്നിവയാണ് പുതിയ പരിഷ്‌കരണങ്ങളിലൂടെ […]

General

കുട്ടികൾ നേരിടുന്ന സാമൂഹിക ഉത്കണ്ഠയിൽ ആശങ്കപെടേണ്ടതുണ്ടോ? ; പഠനം

സാമൂഹിക ഉത്കണ്ഠ ഇന്നും പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. മുതിർന്നവരേക്കാൾ കൂടുതലായി ഇത് കുട്ടികളിലാണ് കണ്ട് വരുന്നത്. സമൂഹവുമായി ഇടപഴകുമ്പോഴോ മറ്റുള്ളവരോട് സംസാരിക്കുമ്പോഴോ നേരിടുന്ന അസ്വസ്ഥതയോ,ഭയമോ ,ആണ് ഈ ഉത്കണ്ഠയ്ക്ക് കാരണം.എന്നാൽ ഇത് ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കില്ല എന്നും പ്രായം കൂടുന്നതിന് അനുസരിച്ച് ഇതിന് മാറ്റം […]

General

വിദേശ കമ്പനിയുടെ പേറ്റന്റ് ഇന്ന് അവസാനിക്കും; പ്രമേഹ മരുന്നിന്റെ വില ആറിലൊന്നായി കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിച്ചു വരുന്ന ‘എംപാഗ്ലിഫ്‌ലോസിന്‍’ എന്ന മരുന്നിന്റെ വിലയാണ് കുറയുക. ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്‌ലോസിന്റെ ജനറിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും എംപാഗ്ലിഫ്‌ലോസിനുമേല്‍ ജര്‍മന്‍ […]

General

ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനം

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളെയും സംഭാവനകളെയും അംഗീകരിക്കുന്നതിനായി ഫെബ്രുവരി 11 ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമായി ആഘോഷിക്കുന്നു. ഇങ്ങനെയൊരു ദിവസത്തെപ്പറ്റി അധികമാർക്കും അറിയില്ലയെന്നതാണ് വാസ്തവം. ഇത്തവണ പത്താമത്തെ അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമാണ് ആഘോഷിക്കപ്പെടുന്നത്. 2015 ൽ […]

General

ഇനി ‘ജനറേഷൻ ബീറ്റ’; 2025 ജനുവരി ഒന്ന് മുതൽ പുതിയ ജനസംഖ്യാ ഗ്രൂപ്പിന്റെ ഉദയം

2025 ജനുവരി ഒന്ന് മുതൽ ജനറേഷൻ ബീറ്റ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പ് ഉദയം ചെയ്യും. 2025-നും 2039-നും ഇടയിൽ ജനിച്ച കുട്ടികളായി നിർവചിക്കപ്പെട്ടിരിക്കുന്ന ഈ സംഘം 2035-ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. ജനറേഷൻ ബീറ്റയിൽ നിന്നുള്ള പലരും 22-ാം നൂറ്റാണ്ടിന്റെ ഉദയത്തിന് സാക്ഷ്യം […]

General

അമിത വർക്ക്ഔട്ട് ചെയ്യുന്നത് അപകടം, ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം

ഫിറ്റ്നസ് ഫ്രീക്കന്മാരുടെ കാലമാണ് ഇത്. മസിലു പെരുപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെയായി ജിമ്മിൽ മണിക്കൂറുകളാണ് വർക്ക്ഔട്ട് ചെയ്യുന്നത്. കൂടുതൽ വർക്ക്ഔട്ട് കൂടുതൽ ഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ബാലൻസ് നിലനിർത്തുകയെന്നതാണ്. ഒരു ആവേശത്തിന് കയറി ജിമ്മിൽ ചേരുകയും ശരീരത്തിന് താങ്ങാൻ […]