Business

എന്‍ട്രി പ്ലാനുകള്‍ പിന്‍വലിച്ച് ജിയോ; ഇനി ബേസ് പ്ലാന്‍ ആരംഭിക്കുക 299 രൂപ മുതല്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രതിദിനം ഒരു ജിബി ഡേറ്റ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ജിബി ഡേറ്റ 22 ദിവസം ലഭിക്കുന്ന 209 രൂപ പ്ലാനും 28 ദിവസത്തേയ്ക്കുള്ള 249 രൂപ പ്ലാനുമാണ് നിര്‍ത്തിയത്. ഇതോടെ പ്രതിദിനം 1.5 ജിബി ഡേറ്റ […]

Business

ജിഎസ്ടി നികുതി ഘടനയിലെ മാറ്റം: സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം

ജിഎസ്ടി നികുതി ഘടനയിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം നടപ്പായാൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം. പ്രതിവർഷം 6000 കോടി മുതൽ 8000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാളെ ജിഎസ്ടി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് സമിതിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. […]

Business

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; പത്തുദിവസത്തിനിടെ കുറഞ്ഞത് 1900 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് […]

Business

ഇനി കെഫോണിലൂടെ ജിയോ ഹോട്ട്സ്റ്റാറും ആമസോണ്‍ പ്രൈമും അടക്കം 29 ഒടിടികള്‍, 350 ചാനലുകളും; താരിഫ് വ്യാഴാഴ്ച അറിയാം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിലൂടെ ഇനി ഒടിടി സേവനങ്ങളും. കെഫോണ്‍ ഇന്റര്‍നെറ്റിനൊപ്പം ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, തുടങ്ങി 29 ഒടിടി പ്‌ളാറ്റ്‌ഫോമുകളും 350 ഡിജിറ്റല്‍ ടിവി ചാനലുകളും ലഭ്യമാകും. 21ന് വൈകിട്ട് 6 മണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം […]

Banking

നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ?; ഈ ആറു തെറ്റുകള്‍ കടക്കെണിയില്‍ എത്തിക്കാം

രാജ്യത്തുടനീളം ക്രെഡിറ്റ് കാര്‍ഡ് കടം കുതിച്ചുയരുകയാണ്. മെയ് മാസത്തോടെ കുടിശ്ശിക 2.90 ലക്ഷം കോടി രൂപയിലെത്തി.ഒരു വര്‍ഷത്തിനുള്ളില്‍ കുടിശ്ശികയില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനുമുള്ള താത്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കടബാധ്യതകളിലേക്ക് വീഴാനുള്ള സാധ്യതയും ഉയരുകയാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ മാത്രം അടയ്ക്കാത്ത ബില്ലുകളുടെ പിഴ […]

Automobiles

ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെ വില കുറയും?; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്രം

ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി നിരക്ക് പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്ര […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9275 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ സ്വര്‍ണവില ഇനിയും ഉയരും. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ […]

General

ആധാര്‍- യുഎഎന്‍ ലിങ്കിങ് ഇനി എളുപ്പം, പുതിയ മാറ്റങ്ങള്‍ അറിയാം; വിശദാംശങ്ങള്‍

യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ആധാറിനെ ബന്ധിപ്പിക്കുന്നതും വ്യക്തിഗത വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. പ്രൊവിഡന്റ് ഫണ്ട് സേവനങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കുക, പേപ്പര്‍ വര്‍ക്ക് കുറയ്ക്കുക, അനാവശ്യമായ നടപടിക്രമ തടസ്സങ്ങള്‍ ഇല്ലാതെ സമയബന്ധിതമായ പേഔട്ടുകള്‍ ഉറപ്പാക്കുക എന്നിവയാണ് പുതിയ പരിഷ്‌കരണങ്ങളിലൂടെ […]

Business

ജിഎസ്ടി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ ആലോചന; 12, 28 സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും

ചരക്ക് സേവന നികുതി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പന്ത്രണ്ട്, ഇരുപത്തിയെട്ട് എന്നീ സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ദീപാവലി സമ്മാനമായി ജിഎസ്ടിയില്‍ സുപ്രധാന പരിഷ്‌കരണം നടത്തുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് […]

Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് […]