General

ട്രെൻഡിന് അനുസരിച്ചല്ല, ചെരുപ്പുകൾ തിരഞ്ഞെടുക്കേണ്ടത് കാലാവസ്ഥയ്ക്ക് യോജിച്ച തരത്തിൽ

ഡ്രെസ്സിനും ട്രെൻഡിനുമൊക്കെ അനുസരിച്ചാണ് നമ്മൾ ചെരുപ്പും ഷൂവുമൊക്കെ തിരഞ്ഞെടുക്കാറ്. എന്നാൽ ചെരുപ്പുകൾ തിരഞ്ഞെടുക്കേണ്ട ശരിയായ രീതി ഇതല്ല, കാലാവസ്ഥ നോക്കി വേണം ചെരുപ്പുകൾ ധരിക്കാൻ. പൊടിയും ചെളിയുമൊക്കെ ഉണ്ടാവുമെങ്കിലും ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് എപ്പോഴും തുറന്ന് ചെരുപ്പുകളാണ് അനുയോജ്യം. ഈ സമയത്ത് തുറന്ന പാദരക്ഷകൾ ധരിക്കുന്നതാണ് നല്ലത്. വിയർപ്പു മൂലം […]

General

സിനിമയാണോ മോഹം? ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു, അവസരം പ്ലസ് ടു പാസായവര്‍ക്ക്

തിരുവനന്തപുരം: സിനിമയില്‍ ടെക്‌നീഷ്യന്‍ ആവാനാണോ ആഗ്രഹം? ഡിജിറ്റൽ മീഡിയ പ്രൊഡക്ഷനിൽ പുതിയ അവസരമൊരുക്കുകയാണ് സിഡിറ്റും കേരള നോളജ് ഇക്കണോമി മിഷനും (KKEM). ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍റെ 6 മാസത്തെ പ്രൊഫഷണൽ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കോഴ്‌സ്. വിദ്യാര്‍ഥികള്‍ക്ക് […]

Banking

യുപിഐ ഐഡി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി എന്‍പിസിഐ

മുംബൈ: യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി […]

Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 58,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ നിരക്ക്.ഗ്രാമിന് 10 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത് .7295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് […]

Business

സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം

സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയിലെത്തി. വില […]

Business

റിലയൻസിന് മറുപണിയുമായി കൊക്ക കോളയും പെപ്സിയും; കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും

റിലയൻസിൽ നിന്ന് നേരിടുന്ന കനത്ത വെല്ലുവിളി മറികടക്കാൻ, കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പെപ്സിയും കൊക്ക കോളയും തീരുമാനിച്ചു. റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങൾ കുറഞ്ഞ നിരക്കിൽ വിറ്റഴിച്ച് രാജ്യത്തെ പ്രാദേശിക വിപണിയിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് ഇത്. പത്തു രൂപയുടെ ഗ്ലാസ് ബോട്ടിൽ പാനീയങ്ങൾ പുറത്തിറക്കാൻ ആണ് […]

Banking

മാസങ്ങള്‍ നീണ്ട വിലക്കില്‍ ഇളവ്; പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ പേടിഎമ്മിന് അനുമതി

ന്യൂഡല്‍ഹി: പേടിഎം ബ്രാന്‍ഡ് കൈകാര്യം ചെയ്യുന്ന വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് അനുമതി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ വിലക്ക് വന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎമ്മിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ആശ്വാസ നടപടി ഉണ്ടായത്. എന്‍പിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പേയ്മെന്റ് സര്‍വീസ് […]

Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 59,000ലേക്ക്; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 650 പോയിന്റ് താഴ്ന്നു, 81,000ല്‍ താഴെ; ടാറ്റ സ്റ്റീലിന് 1.16 ശതമാനം നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 650 പോയിന്റ് ഇടിഞ്ഞ് 81,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ബിഎസ്ഇ സെന്‍സെക്‌സിലെ പകുതിയിലേറെ സ്‌റ്റോക്കുകള്‍ നഷ്ടത്തിലാണ്. സ്‌മോള്‍ക്യാപ് കമ്പനികളില്‍ രണ്ടുമുതല്‍ മൂന്ന് ശതമാനം വരെ ഇടിവുണ്ടായി. ഇതാണ് പ്രധാനമായി […]

Business

സര്‍വകാല റെക്കോഡില്‍ തുടര്‍ന്ന് സ്വര്‍ണം; ആളൊഴിഞ്ഞ് സ്വര്‍ണാഭരണശാലകള്‍

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. സ്വര്‍ണം പവന് 58,400 രൂപയിലാണ് പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയാണ് നല്‍കേണ്ടി വരിക. കഴിഞ്ഞ ദിവസം വീണ്ടും സര്‍വകാല റെക്കോഡ് തിരുത്തി സ്വര്‍ണം പവന് 58,400 രൂപയിലെത്തിയിരുന്നു. പോയ വര്‍ഷം ഇതേ ദിവസം സ്വര്‍ണം പവന് 45,280 […]