Business

ഹരിയാനയിലെ ബിജെപി മുന്നേറ്റം പ്രതിഫലിച്ചോ?, ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

മുംബൈ: കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി നേട്ടത്തില്‍. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് മറികടന്ന് കുതിക്കുകയാണ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് നിഫ്റ്റി. ആഗോള സാഹചര്യങ്ങളും ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുമാണ് […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 900 പോയിന്റ് താഴ്ന്നു; ബാങ്ക് ഓഹരികള്‍ ‘റെഡില്‍’

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ചത്തെ കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറുമെന്ന പ്രതീതി സൃഷ്ടിച്ച ഓഹരി വിപണി നഷ്ടത്തില്‍. വിപണിയുടെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി 11 മണിയോടെ വീണ്ടും നഷ്ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 900 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും […]

Business

വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതില്‍ റെക്കോര്‍ഡ്; സെപ്റ്റംബറില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 19 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ്. 19 ശതമാനം ഇടിവാണ് നേരിട്ടത്. കനത്ത മഴയും ഉത്തരേന്ത്യയില്‍ പൂര്‍വ്വികര്‍ക്കായി പിതൃ തര്‍പ്പണവും പ്രാര്‍ഥനകളും നടത്തുന്ന പിതൃ പക്ഷം കടന്നുവന്നതുമാണ് സെപ്റ്റംബറില്‍ വില്‍പ്പനയെ ബാധിച്ചത്. പിതൃപക്ഷ കാലയളവായ പതിനാല് ദിവസം ഏതുതരത്തിലുള്ള മംഗളകരമായ കര്‍മങ്ങള്‍ ചെയ്യുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഇത് […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ […]

Keralam

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് എന്ന് ജൂറി വിലയിരുത്തി. സാഹിത്യകാരന്‍ ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് […]

Business

ഒക്ടോബര്‍ മാസം തുടങ്ങിയതുമുതല്‍ ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി സ്വര്‍ണവില

ഒക്ടോബര്‍ മാസം തുടങ്ങിയതുമുതല്‍ ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി സ്വര്‍ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി.  ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് […]

Business

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി.  205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. […]

Business

എയർ കേരള പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് ; രണ്ട് വൈസ് പ്രസിഡന്‍റുമാരെ നിയമിച്ചു

ദുബായ് : പ്രവാസി മലയാളികൾക്ക് പ്രതീക്ഷ പകർന്ന് പ്രവർത്തനം തുടങ്ങിയ എയർ കേരള, ഓപ്പറേഷൻസ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന പദവികളിൽ വ്യോമയാന വിദഗ്ധരെ നിയമിച്ചു. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്‍റായ ക്യാപ്റ്റൻ സി.എസ്. രൺധാവയെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റായും, ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠിനെ സെക്യൂരിറ്റി വൈസ് പ്രസിഡന്‍റായുമാണ് […]

Business

സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ

മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യയിലെ യുപിഐ പേമെന്റുകള്‍. 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകളാണ് യുപിഐയിലൂടെ സെപ്റ്റംബര്‍ മാസം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനത്തിന്റെ വളര്‍ച്ച. സെപ്റ്റംബറില്‍ ശരാശരി പ്രതിദിന ഇടപാട് 68,800 കോടിയാണ്. ആഗസ്റ്റില്‍ ഇത് […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സിന് ആയിരം പോയിന്റ് നഷ്ടം; റിലയന്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍ ‘റെഡില്‍’

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1200ലധികം പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഒരു ഘട്ടത്തില്‍ 85,000 കടന്ന് മുന്നേറിയ സെന്‍സെക്‌സ് 83000 പോയിന്റിലേക്കാണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി. പശ്ചിമേഷ്യയിലെ […]