Banking

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും; പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾക്ക് ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. ശേഷം പിറ്റേദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ […]

Business

കമ്പനികളുടെ ലാഭം കൂടി ; ഇന്ധനവില മൂന്ന് രൂപ വരെ താഴ്ത്താമെന്ന് ഐസിആര്‍എ

ന്യൂഡല്‍ഹി : അസംസ്‌കൃത എണ്ണ വില കുറഞ്ഞതോടെ മാര്‍ജിന്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണ വിതരണ കമ്പനികള്‍ക്ക് ആലോചിക്കാവുന്നതാണെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എ. നിലവിലെ സാഹചര്യത്തില്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 2 മുതല്‍ 3 രൂപ വരെ കുറയ്ക്കുന്നതില്‍ […]

Business

ലക്ഷ്യമിടുന്നത് ഇതുവരെയുള്ളതിലെ ഏറ്റവും വലിയ മൂലധന സമാഹരണം; ഹ്യുണ്ടായിയുടെ 25,000 കോടിയുടെ ഐപിഒയ്ക്ക് അനുമതി, സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും ഐപിഒയ്ക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയിലൂടെ ഹ്യുണ്ടായ് ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിലാണ് ഹ്യുണ്ടായ് സെബിയില്‍ അപേക്ഷ നല്‍കിയത്. ഒക്ടോബറില്‍ […]

Business

ഓഹരി വിപണി വീണ്ടും പുതിയ ഉയരത്തില്‍, നിഫ്റ്റി 26000ന് മുകളില്‍; ഐടി, എഫ്എംസിജി ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും പുതിയ ഉയരം കുറിച്ചു. 85,300 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ഐടി, എഫ്എംസിജി ഓഹരികളാണ് […]

General

18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് […]

Business

ഇനി ഷോപ്പിംഗ് മേള : ആമസോണിലും ഫ്‌ളിപ്പ്കാർട്ടിലും ഓഫർ ഫെസ്റ്റിവൽ

ആമസോണും ഫ്‌ളിപ്പ് കാർട്ടും ഒരുക്കുന്ന ഓഫർ മേള ആരംഭിക്കുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുമാണ് ആരംഭിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്കായി സെപ്റ്റംബർ 26ന് അർദ്ധ രാത്രി ആരംഭിക്കും. സാധാരണ ഉപയോക്താക്കൾക്ക് സെപ്‌റ്റംബർ 28ന് സെയിലേക്ക് ആക്സസ് ലഭിക്കും. ആമസോൺ ഗ്രേറ്റ് […]

Business

98 ദിവസം വാലിഡിറ്റിയുമായി ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് 5ജി പ്ലാന്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ ജിയോ 98 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമായ ഈ പ്ലാനിന് 999 രൂപയാണ് വില.  മറ്റ് പ്ലാനുകള്‍ക്ക് സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലും ലഭിക്കുക. അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും ദിവസേന […]

Business

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. തുടർച്ചയായ […]

Banking

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന്‍ ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച ഒഴിവിലേക്കാണ്‌ നിയമനം. തിങ്കളാഴ്ച മുതല്‍ കെ വി എസ് മണിയന്റെ നിയമനം പ്രാബല്യത്തില്‍ വന്നു. രണ്ടര ദശാബ്ദത്തോളം […]

Business

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു, സെന്‍സെക്‌സ് ആദ്യമായി 85,000 തൊട്ടു, നിഫ്റ്റിയും പുതിയ ഉയരത്തില്‍; ടാറ്റ കമ്പനികള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 85000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഏഷ്യന്‍ വിപണിയിലെ […]