Business

ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡിലേക്ക്

ന്യൂഡല്‍ഹി : റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി മുന്നേറുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലെത്തി. നിഫ്റ്റി 27,333ലും സെന്‍സെക്സ് 82,725ലും തൊട്ടപ്പോഴാണ് പുതിയ ഉയരം കുറിച്ചത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം […]

Automobiles

ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി

ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി. എസ് പ്രസ്സോ, ആള്‍ട്ടോ എന്നീ മോഡലുകളുടെ ചില വേരിയന്റുകള്‍ക്കാണ് കമ്പനി വിലകുറച്ചത്. എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോള്‍, ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ മോഡലുകള്‍ക്കാണ് വില കുറയുക. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 5.01 ലക്ഷം എക്‌സ് ഷോറൂം […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് […]

Business

വ്യാപാര രഹസ്യം ചോർത്തി ; ഇന്ത്യന്‍ ഐടി കമ്പനിക്ക് അമേരിക്കയിൽ 800 കോടി രൂപ പിഴ

വ്യാപാര രഹസ്യങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്ന കേസിൽ ഇന്ത്യന്‍ ഐടി കമ്പനിയായ സ്‌റ്റെര്‍ലൈറ്റ് ടെക്കിന് അമേരിക്കയിൽ 800 കോടി രൂപ പിഴ. ഇറ്റാലിയന്‍ എതിരാളി പ്രിസ്മിയനില്‍ നിന്ന് സ്‌റ്റെര്‍ലൈറ്റ് കമ്പനി ഉപഭോക്താക്കളുടെയും നിര്‍മാണത്തിന്റെയും വിവരങ്ങള്‍ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വ്യാപാര അവകാശ ലംഘനമാണിതെന്നും ഈ രേഖകളുപയോഗിച്ച് 96,500,000 ഡോളറിന്റെ […]

Business

വിപണി കീഴടക്കാൻ ഒരുങ്ങി മറയൂർ മധുരം ശർക്കര

മൂന്നാർ : കോടമഞ്ഞ് തഴുകിയൊഴുകുന്ന മലമുകളിലുള്ള മറയൂരിലെ പരമ്പരാഗത കരിമ്പ് കൃഷിക്കാരെ സംഘടിപ്പിച്ച് ആരംഭിച്ച മറയൂർ – കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉൽപ്പന്നം ” മറയൂർ മധുരം” ശർക്കര വിപണിയിലിറങ്ങി. അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന്‍റെ നേതൃത്വത്തിൽ ഉത്പാദനം നടത്തി ‘മറയൂർ മധുരം’ എന്നപേരിൽ ശർക്കര വിപണിയിലെത്തിക്കുന്ന പദ്ധതി […]

Business

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ഇന്ന് നേരിയ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണവിലയില്‍ 80 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6695 രൂപ എന്ന നിരക്കിലും പവന് 53560 രൂപ എന്ന നിരക്കിലുമാണ് […]

Business

നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കും

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. യാത്രക്കാര്‍ക്ക് […]

Business

മലയാളി സമ്പന്നരിൽ ഒന്നാമൻ യൂസഫലി; ഹുറൂൺ പട്ടികയിൽ ആദ്യ 100-ൽ ഇടം നേടിയ മലയാളികൾ

രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്‌ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ […]

Business

100 ജിബി വരെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജ്; പ്രഖ്യാപനവുമായി ജിയോ

ന്യൂഡല്‍ഹി: ക്ലൗഡ് സ്‌റ്റോറേജ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഡേറ്റയും ഫോട്ടോകളും ക്ലൗഡ് സ്‌റ്റോറേജില്‍ സൂക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് മുന്നില്‍ 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. ജിയോയുടെ പുതിയ എഐ ക്ലൗഡ് വെല്‍കം ഓഫറായാണ് പുതിയ പ്രഖ്യാപനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ […]

Business

അണ്‍ലിമിറ്റഡ് കോളുകള്‍ക്കും മെസേജിങ് സേവനങ്ങള്‍ക്കും പരിധി വരുമോ?; സിം അടിസ്ഥാനത്തില്‍ താരിഫിന് ആലോചന

ന്യൂഡല്‍ഹി: അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി പരിധിയില്ലാത്ത കോളുകളും മെസേജിങ് സേവനങ്ങളും നിയന്ത്രിക്കാന്‍ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും വ്യത്യസ്ത താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കേണ്ടതാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ […]