Business

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; 143 കോടിയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും മരവിപ്പിച്ചു

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായി […]

Business

ഈടില്ലാതെ വായ്പ; ജാഗ്രത പുലർത്തണമെന്ന് ബാങ്കുകളോട് ആർബിഐ

ഈടില്ലാതെ നൽകുന്ന (Unsecured) വായ്പകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാങ്കുകളോട് ആർബിഐ. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിലാണ് നിർദേശം. വ്യക്തിഗത ലോൺ, ക്രെഡിറ്റ് കാർഡ്, ചെറുകിട വ്യവസായ ലോൺ, മൈക്രോ ഫിനാൻസ് ലോൺ എന്നിവ സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തിൽ വരുന്നവയാണ്. ഫെബ്രുവരി 2022 മുതൽ ഈ വർഷം […]

Business

അക്ഷയ തൃതീയ നാളെ; ഉയർന്ന വിൽപ്പന പ്രതീക്ഷിച്ച് വ്യാപാരികൾ, ഈ ദിവസത്തെ കുറിച്ച് അറിയാം ,കൂടുതലായി

നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയയ്ക്കായി സ്വർണ വിപണി ഒരുങ്ങി കഴിഞ്ഞു. മുൻ വർഷത്തേക്കാൾ ഇത്തവണ 25 ശതമാനത്തിലധികം വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വർണ്ണവ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളിൽ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് […]

Insurance

വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; ജില്ലാ ഉപഭോക്തൃ കമ്മിഷൻ

പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ 2015 ഡിസംബറിൽ ചോക്കാട് കല്ലാമൂലയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചത് […]

Business

അദാനി ഗ്രൂപ്പിലെ ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു

ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ചിന്റെ ആരോപണങ്ങളെ തുടര്‍ന്ന്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളിലുണ്ടായ വിലതകര്‍ച്ച നിക്ഷേപാവസരമായി ചില്ലറ നിക്ഷേപകര്‍ വിനിയോഗിക്കുന്നു. അദാനി ഗ്രൂപ്പിലെ പത്ത്‌ കമ്പനികളില്‍ എട്ടിലും ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ വാങ്ങാന്‍ ചില്ലറ നിക്ഷേപകര്‍ മുന്നോട്ടുവന്നു. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ അദാനി എന്റര്‍പ്രൈസസില്‍ […]

Business

ഭാഗ്യകുറിയിലൂടെ ലഭിക്കുന്ന പണം എങ്ങനെ കൈകാര്യം ചെയ്യണം; പരിശീലന പരിപാടി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം എസ് സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് […]

Business

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ബെർണാഡ് അർനോൾട്ട്, എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ഡോ. ഷംഷീർ വയലിൽ യുവ മലയാളി

ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. 2,640 സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഒന്നാമത് 211 ബില്യൻ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾട്ട് ആണ്. ടെസ്ല, സ്പേസ് എക്സ്, സഹസ്ഥാപകനായ ഇലോൺ മസ്ക് […]

No Picture
Business

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേൽക്കും. ഇരുപത്തിരണ്ടു വർഷത്തിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്. വിരമിച്ച എംഡിയും സിഇഒയുമായ സി.പി ഗുർനാനിക്ക് പകരക്കാരനായാണ് മോഹിത് ജോഷിയെ ടെക് മഹീന്ദ്ര നിയമിച്ചിട്ടുള്ളത്. മഹീന്ദ്ര ആൻഡ് […]

No Picture
Banking

ക്ഷേമ പെൻഷൻ; ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവായി, നാളെ മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമപെൻഷൻ ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവായി. രണ്ടുമാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്‍പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ […]

No Picture
Banking

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും […]