Business

ഇലോൺ മസ്കിനെ പിന്തള്ളി; ലോകത്തെ ഏറ്റവും വലിയ ധനികൻ ജെഫ് ബെസോസ്, അംബാനി പതിനൊന്നാമത്

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി തിരിച്ച് പിടിച്ച് ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ മറികടന്നാണ് നേട്ടം. ബെസോസിൻ്റെ നിലവിലെ ആസ്തി 200 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം മസ്‌കിൻ്റെ മൂല്യം 198 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം […]

Banking

ഒറ്റദിവസം 4.10 കോടി ഇടപാടുകള്‍; റെക്കോര്‍ഡ് നേട്ടവുമായി നെഫ്റ്റ്

ന്യൂഡല്‍ഹി: നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിന് റെക്കോര്‍ഡ് നേട്ടം. ഫെബ്രുവരി 29ന് 4.10 കോടി ഇടപാടുകള്‍ നടത്തിയാണ് നേട്ടം കൈവരിച്ചത്. ഒരു ദിവസം നെഫ്റ്റ് സംവിധാനം ഉപയോഗിച്ച് ഇത്രയുമധികം ഇടപാടുകള്‍ നടത്തുന്നത് ഇതാദ്യമായാണ്. നെഫ്റ്റ് സംവിധാനവും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് […]

Banking

പേടിഎം, പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു

മുംബൈ: പേടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. കമ്പനിയുടെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി.  ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിൻ്റെ ഇടപാടുകൾ തുടരാനാണ് നീക്കം.  ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും […]

Recent Updates

വെള്ളം സിനിമയുടെ നിർമ്മാതാവ് മുരളിദാസ് ഓസ്‌ട്രേലിയൻ മലയാളി വ്യവസായിക്കെതിരെ പരാതി നൽകി

കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ മലയാളി വ്യവസായിയായ ഷിബുവിനെതിരെ വെള്ളം സിനിമയുടെ നിർമ്മാതാവ് കെ വി മുരളിദാസ്.  സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളുടെ പങ്കാളിത്തത്തിന്റെയും പേരിൽ ഷിബു തന്റെ പക്കൽ നിന്നും വൻ തുക വെട്ടിച്ചെന്ന വിവരങ്ങളുമായി മുരളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ […]

Business

വിജയ് ശേഖർ ശർമ പേടിഎം ചെയർമാൻ സ്ഥാനമൊഴിഞ്ഞു

പേടിഎം പെയ്മെന്റ്സ് ബാങ്ക് ചെയർമാൻ വിജയ് ശേഖർ ശർമ സ്ഥാനമൊഴിഞ്ഞു. ബാങ്ക് ഉടൻ പുതിയ ഡയറക്ടർ ബോർഡിനെ അവതരിപ്പിക്കും. പേടിഎം ബാങ്കിന്റെ സേവനങ്ങൾ നിർത്തലാക്കാൻ ഈ മാസം ആദ്യം തന്നെ ആർബിഐ ആവശ്യപ്പെട്ടിരുന്നു. ബാങ്കിങ് നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവരാൻ ആർബിഐ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഫെമ […]

Banking

യുപിഐ ഇടപാടുകള്‍ തുടരാനുള്ള പേടിഎം അപേക്ഷ പരിശോധിക്കാന്‍ എന്‍പിസിഐയോട് റിസര്‍വ് ബാങ്ക് നിര്‍ദേശം

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (ടിപിഎപി) ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അപേക്ഷയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചത്. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ […]

Banking

കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കാകുമോ?

ദില്ലി: കെവൈസി അപ്‌ഡേറ്റുകളെ കുറിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നവരാണ് നമ്മളെല്ലാം. ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങളും ചിലപ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കാര്യങ്ങള്‍ക്കെല്ലാം കെവൈസി ചോദിക്കാറുണ്ട്. ഒരിക്കല്‍ നമ്മള്‍ കെവൈസി നല്‍കിയാലും അപ്‌ഡേറ്റ് ചോദിച്ച് പിന്നീട് നിരവധി ഫോണ്‍കോളുകളും മെസേജുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും മിക്കവര്‍ക്കും […]

Business

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ

തൃശൂർ: നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അന്വേഷണം സൊസൈറ്റി ചെയർമാൻ അടക്കം മൂവർ സംഘത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി രാജ്യ വ്യാപകമായി […]

Business

വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി; ബിസിനസ് പേയ്മെന്റ് നിർത്താൻ നിർദേശം

പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതിന് പിന്നാലെ മറ്റൊരു വലിയ നടപടിയുമായി റിസർവ് ബാങ്ക്. വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിർത്താൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ്  ആഗോള പേയ്മെന്റ് ഭീമൻമാരായ വിസയ്ക്കും മാസ്റ്റർകാർഡിനും […]

Banking

ഫെമ ലംഘനം; പേടിഎമ്മിന് എതിരെ ഇഡി അന്വേഷണം

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് നടപടി. ഇഡിക്ക് പുറമെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റും (എഫ്‌ഐയു) പേടിഎമ്മിന് എതിരായ ആരോപണങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട […]