Career

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിങ്; നോർമലൈസേഷൻ പുനഃപരിശോധിക്കണമെന്ന് സംഘടനകൾ

കോട്ടയം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിങ്ങിലെ നോർമലൈസേഷൻ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് വിദ്യാർഥി- അധ്യാപക സംഘടനകൾ. റാങ്കിങ്ങിൽ സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികൾ പിന്നാക്കം പോയ സാഹചര്യത്തിലാണ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഈ വർഷം നോർമലൈസേഷനിൽ 27 മാർക്ക് സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികൾക്ക് നഷ്ടമായതാണ് റാങ്കിങ്ങിൽ പിന്നാക്കം പോകാൻ കാരണം. […]

Keralam

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ […]

No Picture
Colleges

നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരത്തെ ഗവൺമെന്റ് വനിതാ കോളേജിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിക്കുക. മുൻ വർഷങ്ങളിലേത് പോലെ മൂന്നാം […]

Colleges

നാലുവര്‍ഷ ബിരുദം: അധ്യാപക തസ്തികകള്‍ നിലനിര്‍ത്തും

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും […]

Colleges

ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം: യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷകര്‍ വെബ്‌സൈറ്റ് പരിശോധിച്ച ശേഷം നിര്‍ദ്ദിഷ്‌ട രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. അടുത്ത മാസം 5ന് വൈകിട്ട് അഞ്ച് മണിവരെ രേഖകള്‍ സമര്‍പ്പിക്കാം. ഇതിനുള്ളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാകും. എന്നാല്‍ അഞ്ചിന് […]

Career

ഫോട്ടോയിൽ ഗംഭീര കോളേജ്, ചെല്ലുമ്പോൾ വാടകക്കെട്ടിടം, വ്യാജ അധ്യാപകർ; മലയാളിക്കുട്ടികളെ വലയിലാക്കാൻ ഏജൻ്റുമാർ

പ്ലസ് ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ മിക്കവരും പ്രൊഫഷണൽ കോഴ്‌സുകൾക്കും അല്ലാത്ത കോഴ്‌സുകൾക്കുമായി സമീപിക്കുന്നത് അയൽ സംസ്ഥാനങ്ങളായ കർണാടകയെയും തമിഴ്നാടിനെയുമാണ്. മലയാളി വിദ്യാർഥികൾക്കു കോളേജുകളിൽ അഡ്മിഷൻ ശരിയാക്കി തരാൻ നിരവധി ഏജന്റുമാരാണ് ഈ സംസ്ഥാനങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്നത്. ചിലർ വിശ്വസ്തരെങ്കിലും മിക്കവർക്കും നല്ല അനുഭവമല്ല ഏജന്റുമാരിൽനിന്ന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ബെംഗളുരു […]

Career

നീറ്റ് യു ജി : 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കും, ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് പുനഃപരീക്ഷ

മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നീറ്റിനെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാൻ അനുമതി നൽകി സുപ്രീംകോടതി. പരീക്ഷാഫലം വിവാദമായ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാർശയാണ് വ്യാഴാഴ്ച കോടതി അംഗീകരിച്ചത്. 1563 വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകുമെന്നും കേന്ദ്ര […]

Keralam

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13 വൈകിട്ട് അഞ്ച് മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWSലെ Second Allot Results […]

Career

കീം 2024: ഉത്തര സൂചിക പ്രസിദ്ധീകരിച്ചു, ഫലം 20ന് മുമ്പ്

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ (കീം) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നോക്കി ഉത്തരം മനസിലാക്കാവുന്നതാണ്. സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിന് ആദ്യമായി ഓണ്‍ലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാര്‍ഥികളാണ് എഴുതിയത്. ജൂണ്‍ 20ന് മുമ്പ് ഫലപ്രഖ്യാപനം നടത്തും. ഒരു ദിവസം […]

Schools

ദി ബ്രൂ സ്കൂൾ ; കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാരിസ്റ്റ സ്കൂൾ കൊച്ചിയിൽ

ഹോസ്പിറ്റാലിറ്റി മേഖലയിലെ പുത്തന്‍ ജോലി സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ദി ബ്രൂ സ്‌കൂള്‍ എന്ന പേരില്‍ ഒരുപുതിയ നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോള തലത്തില്‍ ബാരിസ്റ്റ, ബാര്‍ടെന്‍ഡര്‍ തസ്തികകളില്‍ പ്രാവീണ്യമുള്ളവരുടെ ആവശ്യം കൂടിവരുന്ന സാഹചര്യത്തില്‍ ഹോസ്പിറ്റാലിറ്റി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലോക നിലവാരമുള്ള ട്രെയിനിങ്ങും സെര്‍ട്ടിഫിക്കേഷനും നല്‍കുക എന്ന […]