Schools

സ്കൂളുകളിൽ വിതരണം ചെയ്ത സത്യവാങ്മൂലം പിൻവലിക്കാൻ കളക്ടറുടെ നിർദ്ദേശം

കാസർകോട്: സ്കൂളുകളിൽ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പിൻവലിക്കാൻ കാസർകോട് ജില്ലാ കളക്ടറുടെ നിർദേശം. സ്വീപ് നോഡൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടർ കെ ഇമ്പശേഖരുടേതാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്താൻ സ്കൂളിൽ കുട്ടികളെക്കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി […]

Coaching Centres

ഇന്ത്യയിലെ ആദ്യ എ ഐ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട്; എഡ്യുപോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ എ ഐ അധിഷ്ഠിത എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യുപോര്‍ട്ട് മലപ്പുറം ഇന്‍കെല്‍ എഡ്യൂസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ശീതീകരിച്ച ക്ലാസ് മുറികള്‍, 2000 കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ ലൈബ്രറി സൗകര്യം, മികച്ച ഭക്ഷണം, ഹോസ്റ്റല്‍ […]

Schools

ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂൾ ഇനി ആധൂനിക നിലവാരത്തിൽ

കോതമംഗലം: ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂളിലെ കുട്ടികളും ഇനി ആധൂനിക നിലവാരത്തിൽ പഠിക്കും. കൊച്ചിന്‍ ഷിപ്പ് യാഡിന്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ […]

Keralam

ഏഴാംക്ലാസുകാരൻ്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും […]