General

എമിറേറ്റ്സ് വിമാനങ്ങളിൽ പവർബാങ്ക് ഉപയോഗം നിരോധിച്ചത് എന്തുകൊണ്ട്? പുതിയ നിയമങ്ങൾ എന്തൊക്കെ എന്ന് അറിയാം

ദുബൈ: വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കിക്കൊണ്ടുള്ള ഉപഭോക്തൃ സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വന്നതായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് വ്യക്തമാക്കി. “എമിറേറ്റ്‌സിന്റെ വിമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു, 2025 ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യമുണ്ട്,” എന്ന് കമ്പനി അറിയിച്ചു. […]

General

സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐ ഉപയോഗിക്കാറുണ്ടോ?; എട്ടിന്റെ പണി കിട്ടും; മുന്നറിയിപ്പ്

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തുറന്നാല്‍ ജെമിനിയുടെ എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ച ഫോട്ടോകളാണ് താരം. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ഫോട്ടോ, പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബാല്യത്തിലെ ഫോട്ടോ തുടങ്ങിയവ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്. മറ്റ് […]

Festivals

‘സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ ഉയർത്തി പിടിച്ച് ഓണം ആഘോഷിക്കാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓണാശംസ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിൻ്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. ഭേദചിന്തകളൊന്നുമില്ലാതെ […]

Festivals

നല്ലോണമുണ്ണാന്‍ നാടും നഗരവും; ഉത്രാടപ്പാച്ചിലിനൊരുങ്ങി മലയാളികള്‍

തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി.  സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം. തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ […]

Festivals

ഓണക്കാല ചെലവ്; സർക്കാർ വീണ്ടും വായ്പയെടുക്കുന്നു

ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന് മുൻപ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് […]

General

ഇന്ന് ഈസ്റ്റർ: യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു. കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം. ക്രൈസ്തവർക്ക് ഇത് പ്രത്യാശയുടെ […]

General

ആരോഗ്യ ഇന്‍ഷുറന്‍സ്: 60 കഴിഞ്ഞവര്‍ക്ക് ആശ്വസിക്കാം, ‘പ്രീമിയം 10 ശതമാനത്തിലേറെ കൂട്ടരുത്’

ന്യൂഡല്‍ഹി: 60 വയസു കഴിഞ്ഞവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വാര്‍ഷിക വര്‍ധന 10 ശതമാനം കവിയരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടു. ഇന്നലെ തന്നെ ഇത് പ്രാബല്യത്തിലായി. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കു കൂച്ചുവിലങ്ങിട്ടത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമാണ്. പ്രീമിയം പത്ത് […]

General

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു. വോയ്സ്, […]

General

‘തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും; കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂട്യൂബ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. ഇത്തരത്തില്‍ ഉപയോക്തക്കളെ കബളിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള നീക്കം യൂട്യൂബ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുന്നയാണ് […]

General

അമിത വർക്ക്ഔട്ട് ചെയ്യുന്നത് അപകടം, ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം

ഫിറ്റ്നസ് ഫ്രീക്കന്മാരുടെ കാലമാണ് ഇത്. മസിലു പെരുപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെയായി ജിമ്മിൽ മണിക്കൂറുകളാണ് വർക്ക്ഔട്ട് ചെയ്യുന്നത്. കൂടുതൽ വർക്ക്ഔട്ട് കൂടുതൽ ഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ബാലൻസ് നിലനിർത്തുകയെന്നതാണ്. ഒരു ആവേശത്തിന് കയറി ജിമ്മിൽ ചേരുകയും ശരീരത്തിന് താങ്ങാൻ […]