Entertainment

ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വം; ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചു മോഹന്‍ലാല്‍

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍. സംഘടനയിലെ തന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാ​ഗതത്തിനും നന്ദി. ഈ ​ഗംഭീര കുടുംബത്തിൻ്റെ ഭാഗമാവുന്നത് ഒരു അം​ഗീകാരമാണ്, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. […]

Entertainment

കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ മലയാള സിനിമയിൽ എത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി

നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ വളര്‍ന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുരഭി നര്‍ത്തകി കൂടിയാണ്. 2011ല്‍ കന്നട ചിത്രത്തിലൂടെയാണ് […]

Entertainment

സംവിധായകൻ ലോകേഷിനെ ട്രോളി നടി ഗായത്രി

സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി നടി ​ഗായത്രി ശങ്കർ. ലോകേഷും ശ്രുതി ഹാസനും ഒരുമിച്ചെത്തുന്ന ‘ഇനിമേൽ’ എന്ന റൊമാന്റിക് മ്യൂസിക് വീഡിയോയുടെ ടീസർ പങ്കുവെച്ചുകൊണ്ടാണ് താരം രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ, എൻ്റെ തലവെട്ടി… എന്താണിത് ലോകേഷ്?’ എന്നാണ് ​ഗായത്രിയുടെ കുറിപ്പ്. കമൽഹാസൻ, ഫഹദ് […]

Entertainment

അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു പ്രിയങ്ക ചോപ്രയും കുടുംബവും

അയോധ്യ: നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് വയസുകാരി മകള്‍ മലതി മരിയ ചോപ്ര ജോനാസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇത് ആദ്യമായാണ് പ്രിയങ്ക ചോപ്ര അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്കും കുടുംബത്തിനും വേണ്ടി ക്ഷേത്ര […]

Entertainment

അപകീർത്തികരമായ പരാമർശം; നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി

മുംബൈ: നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെയാണ് പരാതി നൽകിയത്. വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്ന് […]

Entertainment

ബോളിവുഡ് നടൻ ടൈഗർ ഷെറോഫ് പൂനെ നഗരത്തിൽ 7.5 കോടി രൂപയുടെ വീട് വാങ്ങി

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷെറോഫ് പൂനെ നഗരത്തിൽ 7.5 കോടി രൂപയുടെ വീട് വാങ്ങി. 4,248 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് ഹഡാപ്‌സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിന്‍റെ ഭാഗമാണ്. പൂനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പഞ്ച്ഷിൽ റിയാലിറ്റിയാണ് ഈ പ്രോജക്ട് നടത്തുന്നത്.  റിയൽ എസ്റ്റേറ്റ് […]

Entertainment

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ വമ്പൻ വിജയ ചിത്രമായി യോദ്ധ മാറുന്നു

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധായുടെ ആകെ കളക്ഷൻ്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. യോദ്ധ ആഗോളതലത്തില്‍ ആകെ 19 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് […]

Entertainment

രാംചരണിൻ്റെ പിറന്നാളിന് റീ റിലീസിനൊരുങ്ങുകയാണ് താരത്തിൻ്റെ കരിയറിലെ ഹിറ്റ് ചിത്രമായ ‘മഗധീര’

കേരളത്തിലായാലും മറ്റ് ഇതര ഭാഷകളിലായാലും റീ റിലീസുകളുടെ കാലമാണ് ഇപ്പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ റീ റിലീസ് ചെയ്തു കഴിഞ്ഞു. രാം ചരണിൻ്റെ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസിനൊരുങ്ങുകയാണ് താരത്തിൻ്റെ കരിയറിലെ ഹിറ്റ് ചിത്രമായ ‘മഗധീര’. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. […]

Entertainment

ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ച കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയുടെ ശിക്ഷാവിധി തടഞ്ഞു സുപ്രീം കോടതി

ഡൽഹി: ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ചെന്ന കേസില്‍ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആശ്വാസം. ചെന്നൈ എഗ്മോര്‍ മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ശിക്ഷാവിധി തടയുന്നതിനോ ജാമ്യം നല്‍കുന്നതിനോ വേണ്ടി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം ചോദ്യം ചെയ്ത് […]

Entertainment

ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയാകുന്നു

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് രാജ്യമിപ്പോൾ. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. തൃശൂർ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. വി എസ് സുനിൽ കുമാറിനുള്ള മറുപടിയാണോ […]