Entertainment

പോര്‍ച്ചുഗലിലെ ഫന്റാസ്‍പോര്‍ടോ ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് നേടി ടൊവിനോ തോമസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  താരമാണ് ടൊവിനോ തോമസ്. വാണിജ്യ വിജയങ്ങള്‍ക്കൊപ്പം അടുത്തിടെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ തോമസ് പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. മികച്ച പ്രകടനം നടത്താൻ എന്തായാലും താരത്തിന് സാധിക്കാറുമുണ്ട്. അത്തരമൊരു വേറിട്ട പ്രകടനത്തിന് അന്താരാഷ്‍ട്ര അവാര്‍ഡും തേടി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസിനെ.  ഡോ. ബിജു […]

Entertainment

പ്രശസ്ത പോൺ ഫിലിം താരം സോഫിയാ ലിയോണി മരിച്ച നിലയിൽ

മയാമി: പ്രശസ്ത പോൺ ഫിലിം താരം സോഫിയാ ലിയോണി(26)യെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്‌മെന്റിൽ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

Entertainment

തമിഴ് നടൻ അജിത് ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു

തമിഴ് താരം അജിത് കുമാറിനെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു. നടന്‍റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ താരം അസർബൈജാനിലേക്ക് പോകും എന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Entertainment

പദവികള്‍ക്കു വേണ്ടിയല്ല, രാജ്യത്തിനായാണ് സഖ്യത്തിൻ്റെ ഭാഗമാവുന്നതെന്ന് കമല്‍ഹാസന്‍

ചെന്നൈ: നടന്‍ കമല്‍ ഹാസൻ്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) തമിഴ്‌നാട്ടില്‍ ഡിഎംകയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിൻ്റെ ഭാഗമായി. കമല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം 2025ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു […]

Entertainment

വിജയ്‌യുടെ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു

നടൻ വിജയ് ആരംഭിച്ച പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും വെബ്‌സൈറ്റ് വഴിയും അംഗത്വമെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽ അധികം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയത്. ഇതോടെ സൈറ്റിൻ്റെ പ്രവർത്തനം […]

Entertainment

സെര്‍വിക്കല്‍ ക്യാൻസര്‍ ബാധിച്ച് സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു

മുംബൈ: സെർവിക്കൽ ക്യാൻസർ ബാധിതയായ സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഡോളി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. 48 വയസ്സായിരുന്നു. ഡോളിയുടെ സഹോദരിയും സീരിയല്‍ നടിയുമായ അമന്‍ ദീപ് സോഹി മ‍ഞ്ഞപ്പിത്തം ബാധിച്ച് ഇന്നലെ മരിച്ചിരുന്നു. അതിന് പിറ്റേന്നാണ് ഡോളിയുടേയും മരണം. […]

Entertainment

ജാപ്പനീസ് കോമിക് സീരീസ് ഡ്രാഗണ്‍ബോളിൻ്റെ സ്രഷ്ടാവ് അകിര തോറിയാമ അന്തരിച്ചു

ജാപ്പനീസ് കോമിക് സീരീസ് ആയ ഡ്രാഗണ്‍ബോളിൻ്റെ സ്രഷ്ടാവ് അകിര തോറിയാമ (68) അന്തരിച്ചു. അക്യൂട്ട് സബ്ഡ്യൂറല്‍ ഹീമറ്റോമ എന്ന അസുഖമാണ് മരണ കാരണം. ഈ മാസം ഒന്നാം തീയതിയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ ടീം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 1984-ലാണ് അദ്ദേഹം വീക്ക്‌ലി ഷോണൻ […]

Entertainment

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തതിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ […]

Entertainment

പ്രേമലുവിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ യുവാവിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധേയം

കൊച്ചി: മലയാളത്തിലെ അടുത്തകാലത്ത് ഇറങ്ങിയ വലിയ ഹിറ്റുകളില്‍ ഒന്നാണ് പ്രേമലു. വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ എത്തിയ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിലപ്പോള്‍ പ്രേമലു 100 കോടി ബിസിനസ് ഉണ്ടാക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നസ്ലെൻ നായകനായി എത്തിയ […]

Entertainment

എത്ര പ്രലോഭനമുണ്ടായാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല; കങ്കണ റണാവത്ത്

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്.  പ്രശസ്തിയും പണവും വേണ്ടെന്നു വെക്കാന്‍ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.  ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ അമിതാഭ് […]