
Environment
വനസംരക്ഷണത്തിനു വന്യജീവികളെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാതൃക നടപ്പാക്കും; മന്ത്രി എ.കെ.ശശീന്ദ്രൻ
കോട്ടയം: വന സംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ജനകീയ വികസന സമന്വയ മാതൃക നടപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. വനത്തെയും വന്യജീവികളേയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. […]