General Articles

ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ ; വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും.

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഐഎസ്ആർഒ. ഈ നൂറ്റാണ്ടിൽ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും. ഭൂമിയിൽ ഇടിച്ചാൽ വംശനാശം വരെ സംഭവിക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും. നേരത്തെ […]

General Articles

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം നടൻ മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം […]

General Articles

ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കുന്ന സസ്യവർഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കുന്ന സസ്യവർഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. മരുഭൂമിയിൽ വളരുന്ന സിൻട്രിച്ചിയ കാനിനെർവിസ് എന്ന തരം പായലിനാണ് ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അൻ്റാർട്ടിക്കയിലും മൊജാവേ മരുഭൂമിയിലുമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന പായലിന് വരൾച്ച, ഉയർന്ന തോതിലുള്ള വികിരണം, അതിശൈത്യം എന്നിവയുൾപ്പെടെയുള്ള ചൊവ്വയെപ്പോലുള്ള അവസ്ഥകളെ നേരിടാൻ കഴിവുള്ളതായി […]

General Articles

സുനിത വില്യംസിന്റെ ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

വാഷിങ്ടൺ : ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാലെയാണിത്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ […]

General Articles

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിൻ്റർ പുരസ്‌കാരം

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ […]

General Articles

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ;’നോ പറയാം’ ലഹരിയോട്

സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് […]

General Articles

ഇന്ന് ലോക സംഗീത ദിനം

ഈ ലോകത്തെ മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സംഗീതം. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗം കൂടിയാണിത്. സന്തോഷമോ സങ്കടമോ സ്‌ട്രെസ്സോ എന്നുവേണ്ട എല്ലാത്തിനുമുള്ള ഉത്തരവും ആശ്രയവുമായി സംഗീതം മാറാറുണ്ട്. ഏതൊരു കലാരൂപത്തെയും പോലെ, സംഗീതം ഭാഷയുടെ വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് ഓരോ സംഗീത പ്രേമിയെയും കൊണ്ടുപോകുന്നു. അതുതന്നെയാണ് സംഗീതത്തെ കൂടുതൽ മനോഹരമാക്കുന്നത്.ഇന്ന് […]

General Articles

ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് […]

General Articles

കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്; യുവ പുരസ്കാരം ആര്‍ ശ്യാം കൃഷ്ണന്

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ ‘അല്‍ഗോരിതങ്ങളുടെ നാട്’ എന്ന നോവലിനാണ് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. യുവ പുരസ്‌കാരത്തിന് ആര്‍ ശ്യാം കൃഷ്ണന്‍ അര്‍ഹനായി. മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ് ശ്യാം കൃഷ്ണന് പുരസ്‌കാരം. […]

General Articles

പ്രവാസി മലയാളി ഫോറം നേതൃസംഗമവും മാധ്യമ പുരസ്കാര വിതരണവും മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രധിനിധികളുടെ നേതൃസംഗമവും മാധ്യമ പുരസ്കാര സമർപ്പണവും നടത്തി. ട്രിവാൻട്രം ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി […]