Movies

പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ; ഹൃദയം കോമ്പോ വീണ്ടും, ഒപ്പം ധ്യാനും

സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചു. “വർഷങ്ങൾക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, […]

Movies

ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ; സിനിമാ സംഘടനകളുടെ യോഗം വിളിച്ചു

മലയാള സിനിമകളുടെ ഒടിടി റിലീസിന് വ്യവസ്ഥയുണ്ടാക്കുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നൽകിയ പരാതിയിലാണ് സർക്കാർ നടപടി. വിഷയം ചർച്ച ചെയ്യാൻ വിവിധ സിനിമാ സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം […]

Movies

പദ്‌മിനി തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം പദ്‌മിനി തീയേറ്ററുകളിലേക്ക്. ചിത്രം വെളളിയാഴ്ച ( ജൂലൈ 14) റിലീസ് ചെയ്യും. ആദ്യം ജൂലൈ 7 ന് ആണ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ജൂലൈ ആദ്യവാരം കേരളത്തിലാകെ കനത്ത മഴയും മഴക്കെടുതിയുമായതോടെ റിലീസ് നീണ്ടിവയ്ക്കുകയായിരുന്നു. രമേശൻ എന്ന കുഞ്ചാക്കോ […]

Movies

ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ഗിരീഷ് എ ഡി

ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസ് നിർമിക്കുന്നത്. നസ്ലനും മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ‘പാൽ തൂ ജാൻവർ’, ‘തങ്കം’ എന്നീ […]

Movies

വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ മകൾ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലെ മതിൽ ചാടി കടന്നു പോകുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി പറയുന്നു.    […]

Movies

ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

കേരള ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു. ഇതോടെ മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ലിസ്റ്റിൻ. നിലവിലെ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. എതിരില്ലാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടത്. മാജിക് ഫ്രെയിംസ് […]

No Picture
Movies

ഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

മലയാളസിനിമാ പ്രേമികള്‍ക്കുമുന്നില്‍ മിന്നിമായുന്ന പ്രമുഖ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നാണ് ‘ചമയം – പാണ്ഡ്യൻ’. പ്രേം നസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ച മലയാളി പ്രേക്ഷകരുടെ പ്രിയ മേക്കപ്പ് മാന്‍ മലയാളസിനിമയില്‍ അമ്പതാണ്ട് പിന്നിടുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ […]

No Picture
Movies

പിന്നണി ഗായകനായി ഷൈൻ ടോം ചാക്കോ; പതിമൂന്നാം രാത്രിയിലെ ഗാനം പുറത്ത്

പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച് നടൻ ഷൈൻ ടോം ചാക്കോ. പതിമൂന്നാം രാത്രി എന്ന ചിത്രത്തിന് വേണ്ടി ഷൈൻ ടോം ചാക്കോ പാടിയ ‘കൊച്ചിയാ’ എന്ന ഗാനം പുറത്തിറങ്ങി. ഇത് ആദ്യമായാണ് ഷൈൻ ടോം ചാക്കോ ഗായകനാകുന്നത്. രാജു ജോർജ് വരികളെഴുതി സംഗീതം നൽകിയ പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. […]

No Picture
Movies

ബിജു മേനോന്റെ ‘തുണ്ട്’ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

തങ്കത്തിന് ശേഷം ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് തുണ്ട്. നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം. റിയാസ് ഷെരീഫിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. റിയാസ് ഷെരീഫും കണ്ണപ്പനും ചേർന്നാണ് തുണ്ടിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തുണ്ട്… Biju Menon – Ashiq Usman – Jimshi Khalid – Riyas […]

No Picture
Local

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ അന്തരിച്ചു

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫറായിരുന്നു. നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സജില, മക്കൾ: ഇഹ്‌സാൻ, […]