Movies

തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ‘ഡ്രാഗൺ’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. […]

Movies

പ്രേക്ഷകരെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും ഐശ്വര്യ ലക്ഷ്മി- ഷറഫുദ്ദീൻ ചിത്രം ‘ഹലോ മമ്മി’ ഒടിടിയിൽ

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ഹലോ മമ്മി’ ഒടിടിയിലെത്തി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി എന്റർടെയ്‌നർ ഇതിനോടകം തന്നെ ഒടിടിയിലും മികച്ച പ്രതികരണം നേടുന്നുണ്ട്.  നവംബറിൽ തിയേറ്ററുകളിലെത്തിയ ‘ഹലോ മമ്മി’ […]

Movies

രേഖാചിത്രത്തിന് ഹാഫ് സെഞ്ച്വറി; ദുബായിൽ വിജയം ആഘോഷിച്ചു

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ക്രൈം ഡ്രാമ ചിത്രം രേഖാചിത്രത്തിന്റെ ടീം ദുബായിൽ ഒത്തുകൂടി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനും 50 ദിവസത്തെ തിയേറ്റർ റൺ എന്ന നാഴികക്കല്ല് പിന്നീടുകയും ചെയ്തു. വിജയാഘോഷത്തിൽ സംവിധായകൻ ജോഫിൻ ടി ചാക്കോയും, പ്രധാന അഭിനേതാക്കളായ ആസിഫ് അലി, അനശ്വര […]

Movies

ധ്യാനിൻ്റെ തിരക്കഥയിൽ കിടിലൻ ചിരി പടവുമായി ശ്രീനിവാസൻ തിരിച്ചെത്തുന്നു, “ആപ്പ് കൈസേ ഹോ” നാളെ മുതൽ

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്ന ‘ആപ്പ് കൈസേ ഹോ’ ചിത്രം നാളെ തീയറ്ററുകളിലേക്ക് എത്തും. ലൗ ആക്ഷൻ ഡ്രാമ, പ്രകാശം പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. […]

Movies

എമ്പുരാനിലെ മോഹൻലാലിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

മലയാളം കണ്ട ഏറ്റവും ബ്രഹ്‌മാണ്ഡ ചിത്രമായ എമ്പുരാനിലെ, മോഹൻലാലിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററിന് വേണ്ടി കാത്തിരുന്ന ആരാധകർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. ലൂസിഫർ ക്ലൈമാക്സിലെ പോലെ കറുത്ത ഷർട്ട് ധരിച്ച് കൊണ്ട് കത്തി പടരുന്ന അഗ്നിക്ക് നടുവിൽ നിൽക്കുന്ന […]

Keralam

‘മച്ചാൻ്റെ മാലാഖ’ നാളെ മുതൽ തിയേറ്ററുകളിൽ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത “മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണിത്.  അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന […]

Keralam

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മറുപടി നൽകാൻ ഏഴു ദിവസത്തെ സാവകാശം ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിന് നൽകിയിരുന്നു.മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ […]

General Articles

ചാര്‍ജ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇതിന്‍റെ ദോഷവശങ്ങളെക്കുറിച്ചു പറയുന്ന ഒട്ടേറെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം? മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളെയും പോലെ സ്മാര്‍ട്ട് ഫോണുകള്‍ റേഡിയോ തരംഗങ്ങള്‍ അഥവാ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ വികിരണം ചെയ്യുന്നുണ്ട്. ഈ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇവ […]

Movies

ഹരീഷ് പേരടി നിർമ്മിച്ച്, അഭിനയിക്കുന്ന ദാസേട്ടന്റെ സൈക്കിൾ മാർച്ച് 14-ന്

നടൻ ഹരീഷ് പേരടി നിർമ്മിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. “ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരാടിയുടെ മകൻ വൈദി പേരടി, അഞ്ജന […]

Movies

ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ ഏപ്രിൽ 24 ന് റിലീസ് ചെയ്യും

വീരയുടെ സംവിധാനത്തിൽ ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാൽ’ ഏപ്രിൽ 24 ന് തിയറ്ററുകളിലെത്തും. നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് രവിചന്ദ്രൻ ആണ്. 6 മാസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. മഴയത്ത് ആൾക്കൂട്ടത്തിനു നടുവിൽ കൈകോർത്തു […]