Movies

ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘അഞ്ചക്കള്ളക്കോക്കാൻ’ വരുന്നു;

നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തൻ്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളക്കോക്കാൻ’.  ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും.  ചെമ്പൻ വിനോദിൻ്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി […]

Movies

സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു

സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. പ്രഖ്യാപനം മുതൽ ഏറെ ചർച്ചകൾക്ക് വഴിവച്ച ചിത്രം മാർച്ച് 22ന് റിലീസ് ചെയ്യും.  രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്യുന്ന […]

Movies

മലയാളത്തില്‍ നിന്നുള്ള ചിദംബരത്തിൻ്റെ മഞ്ഞുമ്മല്‍ ബോയ്‍സ് 100 ക്ലബില്‍ ഇടം നേടി

മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബായി ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ നായകനായ ചിത്രം പുലിമുരുഗനാണ് ആഗോള ബോക്സ് ഓഫീസില്‍ ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. രണ്ടാമതായി മോഹൻലാലിന്റെ ലൂസിഫറും 100 ക്ലബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് 2018ഉം ആഗോളതലത്തില്‍ 100 കോടി […]

Movies

‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 ന് നെറ്റ്ഫ്ലിക്സിലെത്തും

മലയാളത്തിലിറങ്ങിയ കുറ്റന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസിന്‍റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടോട്ടൽ ബിസിനസ് പുറത്ത്.  ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം.  കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും  മികച്ച […]

Movies

2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ച് തമിഴ്‌നാട്; സോഷ്യൽ മീഡിയയിൽ പരിഹാസം

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര പുരസ്‌ക്കാരം വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട്. 2015 വർഷത്തെ ചലച്ചിത്ര പുരസ്‌ക്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2008 ൽ നിന്നുപോയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 2017 ൽ പുനരാരംഭിച്ചിരുന്നു. 2008 മുതൽ 2014 വരെയുള്ള പുരസ്‌ക്കാരം 2017 ൽ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് ഇവ സമ്മാനിച്ചത്. തുടർന്നാണ് […]

General Articles

ക്യാൻസർ ബാധിതനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

തിരുവനന്തപുരം:  താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.  ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് തനിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്ന് എസ് സോമനാഥ് പറഞ്ഞു.   ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.  സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത് […]

Movies

പോസ്റ്ററുകളിൽ ‘ഭാരത്’ എന്ന വാക്കിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് സിനിമയുടെ അണിയറപ്രവർത്തകർ പ്രതിഷേധിച്ചു

കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമയുടെ അണിയറപ്രവർത്തകർ.  അടുത്ത വാരം റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞിരുന്നു.  ഈ പോസ്റ്ററുകളിലെ ‘ഭാരതം’ എന്ന വാക്ക് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചാണ് അണിയറപ്രവർത്തകർ […]

Movies

ശനിയാഴ്ച 269 ഷോകളാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ ചെന്നൈയില്‍ മാത്രം നടക്കുന്നത്

ചെന്നൈ:  ഇറങ്ങി ഒരു വാരം ആകുമ്പോഴും തീയറ്ററില്‍ ആളെ നിറയ്ക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്.  വലിയ താരനിരയില്ലാതെ എത്തിയ ചിത്രം എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറാന്‍ പോവുകയാണ്.  50 കോടി ആകെ കളക്ഷന്‍ കഴിഞ്ഞ് കുതിക്കുന്ന ചിത്രം 100 കോടി കടക്കും എന്നാണ് സോഷ്യല്‍ മീഡിയ […]

Movies

തമന്ന നായികയാകുന്ന ‘ഒഡെല 2’, കാശിയിൽ ചിത്രീകരണം ആരംഭിച്ചു

2022-ൽ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ ‘ഒഡെല റെയിൽവേ സ്റ്റേഷൻ’ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗം വരുന്നു.  സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.  ‘ഒഡെല 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ […]

Movies

എ ആർ ബിനുരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്നു

ധ്യാൻ ശ്രീനിവാസൻ ഓട്ടോറിക്ഷാ ഡ്രൈവറാകുന്നു.  എ ആർ ബിനുരാജിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്നു.  ഒഞ്ചിയത്താണ് ചിത്രീകരണം നടക്കുന്നത്.  ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ബിസിനസ് പ്രമുഖൻ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് […]