Entertainment

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന് അമിതാഭ് ബച്ചൻ

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്ര സർക്കാരും അമിതാഭ് ബച്ചനും. കഴിഞ്ഞ ദിവസം പ്രചരിച്ച നടിയുടെ ഡീപ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ മുന്നറിയിപ്പ് നൽകി. അപകടകരവും ദോഷകരവുമായ ഈ […]

Entertainment

നടി അമലാ പോള്‍ വിവാഹിതയായി

നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് ദേശായി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ […]

Movies

ക്രിസ്മസ് ചിത്രവുമായി മോഹൻലാലും ജീത്തു ജോസഫും; ‘നേര്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ പത്താം വർഷത്തിൽ അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ നേരിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ 21 ന് ക്രിസ്മസ് ചിത്രമായിട്ടാണ് നേര് തിയേറ്ററുകളിൽ എത്തുക. മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് 4 -ാം തവണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും […]

Movies

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നൂറുകോടി ക്ലബ്ബിൽ

മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ് നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ വേൾഡ് വെെഡ് ബിസിനസ് നൂറുകോടി കടന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഭീഷ്മപർവത്തിനുശേഷം ബോക്സോഫീസിൽ 75 കോടി പിന്നിടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്.  സെപ്റ്റംബർ 28-നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന […]

Movies

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗ് വിലക്കി ഹൈക്കോടതി

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് ഹൈക്കോടതിയുടെ വിലക്ക്. നടന്‍ ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ് വിലക്ക്. മണികണ്ഠനാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിംഗ് നടത്തിയാല്‍ വിശ്വാസികളെ ബാധിക്കും. ഷൂട്ടിംഗിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവ് […]

Movies

വിജയ് ചിത്രം ‘ലിയോ’ ഇൻഡസ്ട്രി ഹിറ്റ്; 12 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയുടെ ഏറ്റവും പുതിയ കളക്ഷൻ വിവരങ്ങളാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടിരിക്കുന്നത്. 12 ദിവസങ്ങൾ കൊണ്ട് 540 കോടി രൂപയിലേറെ ആഗോളതലത്തിൽ ലിയോ സ്വന്തമാക്കിയെന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സിൽ പങ്കുവെച്ചത്. ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാഗും […]

Movies

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു; ജഗത് ദേശായിയുടെ പ്രപ്പോസല്‍ വീഡിയോ വൈറലായി

നടി അമലപോള്‍ വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഇത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് […]

Movies

ഐഎഫ്എഫ്‌ഐ: മാളികപ്പുറമടക്കം എട്ട് മലയാള ചിത്രങ്ങൾ, ‘ആട്ടം’ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടനചിത്രം

54-ാമത് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ‘ആട്ടം’ ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമാകും. മണിപ്പൂരി ചിത്രമായ ‘ആൻഡ്രോ ഡ്രീംസ്’ ആണ് നോണ്‍‌ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം. നവംബർ 20 മുതൽ 28 വരെയാണ് ഈ വർഷത്തെ ഐഎഫ്എഫ്‌ഐ നടക്കുന്നത്. എട്ട് മലയാള […]

Movies

കണ്ണൂർ സ്‌ക്വാഡിന് ശേഷമെത്തുന്ന മമ്മൂട്ടി കമ്പനി ചിത്രം; ടൈറ്റിൽ പ്രഖ്യാപനം നാളെ

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഒക്ടോബർ 24ന്.  ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.  നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളാണ് […]

Movies

ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

​ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രമായി ടിനി ടോമും എത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദോസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ […]