Health

അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയിടങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണമെന്നുമാണ് ഉത്തരവ്. ബന്ധപ്പെട്ട […]

Food

മന്തി ഹെല്‍ത്തിയാണോ?

ഭക്ഷണ പ്രേമികളായ മലയാളികൾ അറിഞ്ഞോണ്ടു ചെന്നു വീഴുന്ന ‘കുഴി’യാണ് കുഴിമന്തിയുടെ രുചിക്കൂട്ട്. ആ രുചി ഒരിക്കൽ നാവിൽ ചെന്നുപെട്ടാൽ പിന്നെ എപ്പോഴും അടുപ്പിച്ചു നിർത്തും. യമനിൽ നിന്നാണ് മന്തിയുടെ വരവ്. രണ്ടു​ മീറ്റർ ആഴമുള്ള ഇഷ്​ടിക കൊണ്ട് കെട്ടിയ 40 ഇഞ്ച്​ വ്യാസമുള്ള കുഴിയിലെ കനലിൻ്റെ ചൂടിൽ ഏതാണ്ട് […]

Health

ഇന്ന് ‘ലോക അൽഷിമേഴ്‌സ് ദിനം’ ; ഓർമ്മകളെ മായ്ക്കുന്ന രോഗം, കരുതലോടെ ചേർത്തുപിടിക്കാം

ഓർമ്മകളെ മായ്ച്ചുകളയുന്ന ഒരു നിശ്ശബ്ദ രോഗമാണ് അൽഷിമേഴ്‌സ്. ഓരോ വർഷവും സെപ്റ്റംബർ 21 ലോകമെമ്പാടും അൽഷിമേഴ്‌സ് ദിനമായി ആചരിച്ച് ഈ രോഗത്തെക്കുറിച്ചും മറ്റ് മറവിരോഗങ്ങളെക്കുറിച്ചും (ഡിമെൻഷ്യ) പൊതുജനങ്ങളിൽ അവബോധം വളർത്തുന്നു. ഈ വർഷത്തെ അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം “ഡിമെൻഷ്യയെപ്പറ്റി ചോദിക്കൂ, അൽഷിമേഴ്സിനെ മനസ്സിലാക്കൂ” (‘Know Dementia Know Alzheimer’s’) […]

Health

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. കഴിഞ്ഞ ദിവസം […]

Health

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനം; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്‍റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ […]

Health

എന്താണ് കിഡ്നി ഫൈബ്രോസിസ് ? പ്രതിരോധം എങ്ങനെ അറിയാം

വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. രോഗനിർണയം വൈകുന്നതും ,കൃത്യമായ ചികിത്സ ലഭിക്കാത്തതുമാണ് വൃക്ക രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണം. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ തന്നെ ശരീരം ചില സൂചനകൾ നൽകാറുണ്ട്. ഇവ കണ്ട് തുടങ്ങുമ്പോൾ പലരും കരുതുന്നത് വൃക്കയിലെ കല്ലുകൾ ,അണുബാധ , എന്നിവയാണ് ഇതിന് […]

Health

തേനീച്ചകള്‍ അപകടകാരികളാണ്; അലര്‍ജിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

തേനീച്ച കുത്തേറ്റ് നിരവധി പേർ മരിച്ച സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കുന്നതുമാണ്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ ഗുരുതര പ്രശ്‌നമായാണ് ഇതിനെ കണക്കാക്കുന്നത്. തേനീച്ച വിഷം പൊതുവെ മനുഷ്യർക്ക് അപകടകരമല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ അത് മാരകമായേക്കാം. തേനീച്ചയുടെ കുത്തേറ്റാൽ പലരും നിസ്സാരമാക്കാറാണ് പതിവ്. മരണം പോലും […]

Health

ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും

ലോകത്ത് കാൻസർ രോ​ഗികളുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. ശരീരത്തിൻ്റെ ഏത് ഭാ​ഗത്തും കാൻസർ കോശങ്ങൾ വളരാം. കാൻസറിൻ്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിൻ്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് […]

Health

പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ!

ചോറ് പണ്ടേ മലയാളികളുടെ ഒരു വീക്നസ് ആണ്. ഉച്ചയൂണും അത്താഴവും ചോറായിരിക്കണം. ഇപ്പോഴാണെങ്കിൽ ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ചോറുണ്ടാകുന്നതിന്റെ അളവു കൂടിയാലും ടെൻഷൻ വേണ്ട. ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലം മിക്ക വീടുകളിലും ഇപ്പോൾ സാധാരണമാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും […]

Health

മദ്യപാനം മാത്രമാണോ കരൾ രോഗത്തിന് കാരണം ;അറിയാം

കരൾ രോഗമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1990 മുതൽ കരൾ കാൻസർ കേസുകളിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് മദ്യപാനമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരൾ രോഗം വളരെ കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി […]