Health

കരള്‍ രോഗത്തിന് കാരണം എപ്പോഴും മദ്യപാനമാകണമെന്നില്ല, ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ 500ഓളം ജോലികള്‍ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരള്‍. അതിനാല്‍ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രധാന വിഷവസ്തുവാണ് മദ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കരള്‍രോഗത്തിന് എപ്പോഴും […]

Health Tips

അടിമുടി ആരോഗ്യഗുണങ്ങള്‍, കരളിനെ കാക്കാനും കാന്‍സര്‍ തടയാനും ചെമ്പരത്തി

നമ്മുടെ വീട്ടുവളപ്പില്‍ ധാരാളം കണ്ടുവരുന്ന അലങ്കാര ചെടിയാണ് ചെമ്പരത്തി. പല രൂപത്തിലും ഭാവത്തിലും ഇവയുണ്ട്. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന […]

Health

പുതിയ തരം പ്രമേഹം കണ്ടെത്തി, ടൈപ്പ് 1, 2 ഡയബറ്റീസ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തം

ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2024-ലെ കണക്ക് പ്രകാരം ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷം കടന്നു. 1990 മുതല്‍ ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ് ഇരട്ടിയായി വര്‍ധിച്ചതായി ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതിനിടെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ […]

Health Tips

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച്, പതിഞ്ഞിരിക്കുന്ന അപകടം കാണാതെ പോകരുത്

സ്മാർ‌ട്ട് ആയ ലോകത്ത് സ്മാർട്ട് വാച്ച് ഇല്ലാതെ എങ്ങനെ കാര്യങ്ങൾ ഓടും. കുട്ടികൾ മുതൽ മുതിർന്നവരുടെ കൈകളിൽ വരെ പല മോഡലുകളിലെ സ്മാർട്ട് വാച്ചുകൾ ഉണ്ടാകും. സമയം നോക്കാൻ വേണ്ടി മാത്ര ഫിറ്റ്നസ് ട്രാക്ക് ചെയ്യാനും പോക്കറ്റിൽ ഇരിക്കുന്ന മൊബൈൽ ഫോൺ നിയന്ത്രിക്കാനുമൊക്കെ സ്മാട്ടാണ് ഇത്തരം വാച്ചുകൾ. എന്നാൽ […]

Health

കുട്ടികളില്‍ ഫാറ്റി ലിവര്‍ വര്‍ധിക്കുന്നു, പിന്നില്‍ കുക്കീസും പേസ്ട്രിയും?

മുതിർന്നവരിൽ കണ്ടു വന്നിരുന്ന ഫാറ്റി ലിവർ രോ​ഗം ഇന്ന് കുട്ടികളിലും വർധിച്ചു വരികയാണ്. അതിന് പ്രധാന കാരണം മോശം ജീവിതശൈലിയാണ്. പേസ്ട്രി, കൂൾ ഡ്രിങ്സ്, കുക്കീസ് പോലുള്ള കുട്ടികൾക്ക് കൊടുക്കുമ്പോള്‍ അവയിൽ അടങ്ങിയ ​​പഞ്ചസാരയുടെ 50 ശതമാനം ​ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസുമാണ്. ​ഗ്ലൂക്കോസ് ശരീരത്തിന് ഊർജം നൽകുമ്പോൾ, […]

Health

രാവിലെ എനര്‍ജി തരും, രാത്രി കഴിച്ചാല്‍ ശരീരഭാരം കൂടും, ഡ്രൈഫ്രൂട്സും നട്സും കഴിക്കാന്‍ പ്രത്യേക സമയക്രമം

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്‌സും ഡ്രൈ ഫ്രൂട്‌സും. എന്നാല്‍ ഇത് തോന്നുംപടി കഴിക്കുന്നത് ശരീരത്തിന് പ്രയോജനപ്പെടണമെന്നില്ല. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതിനെക്കാള്‍ പ്രധാനമാണ് ആ ഭക്ഷണം എപ്പോള്‍ കഴിക്കുന്നുവെന്നത്. ശരീരത്തിന് മികച്ച ഫലം ലഭിക്കുന്നതിന് നട്‌സും ഡ്രൈ ഫ്രൂട്‌സും കഴിക്കാനും ചില സമയക്രമം പാലിക്കേണ്ടതുണ്ട്. ഹോര്‍മോണുകള്‍, മെറ്റബോളിസം, ദഹനവ്യവസ്ഥ, […]

Health

കൊളസ്ട്രോൾ കുറയ്ക്കണോ ? ഡയറ്റിൽ വേണം പച്ച നിറത്തിലുളള ഈ ഭക്ഷണങ്ങൾ

ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കൊളസ്‌ട്രോൾ. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കൊളസ്‌ട്രോൾ വർധിക്കാൻ കാരണമാകുന്നു. കോശങ്ങളുടെയും ഹോർമോണുകളുടെയും നിർമാണത്തിന് നിർണായക പങ്ക് വഹിക്കുന്ന മെഴുകുപോലുള്ള വസ്‌തുവാണ് കൊളസ്‌ട്രോൾ. എന്നാൽ ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ചിട്ടയായ […]

Health

ജോലിത്തിരക്കിലും വെള്ളം കുടിക്കാൻ മറക്കല്ലേ ; നിർജ്ജലീകരണ നിർദേശവുമായി ആരോഗ്യവിദഗ്ധർ

തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിൽ വെള്ളം കുടിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. എനിക്ക് ഇവിടെ ഭയങ്കര ജോലിയാണ്,വെള്ളം കുടിക്കാൻ പോലും നേരമില്ല എന്ന് പൊങ്ങച്ചം പറയുന്നതിനിടയിൽ അത് ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നത് ആരും ചിന്തിക്കാറില്ല. ജോലിയിടങ്ങളിലെ തിരക്കുകൾ,AC റൂമിലിരുന്നുള്ള ജോലി,ജോലിക്കിടയിലെ സമ്മർദ്ദം,എന്നിവയാൽ വെള്ളം കുടിക്കുന്ന ശീലം കുറയുകയും നിർജ്ജലീകരണത്തിന് […]

Health

ക്ഷീണവും തലകറക്കവും പതിവ്, സ്ത്രീകൾ കഴിച്ചിരിക്കേണ്ട 5 പോഷകങ്ങൾ

പോഷകാഹാരക്കുറവ് സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇത് മെറ്റബോളിസം മന്ദ​ഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു. സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം. 1. അയേണ്‍ സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ […]

Health

ശരീരഭാരം ഈസിയായി കുറയ്ക്കാം; പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. പേശികൾ, എല്ലുകൾ, മസിലുകൾ, എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രധിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ശരീരത്തിൽ പ്രോട്ടീൻ അളവ് ശരിയായി നിലനിർത്തേണ്ടതുണ്ട്. ഊർജ്ജം വർധിപ്പിക്കാനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രോട്ടീൻ സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ […]