Health

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിക്കേണ്ട 8 പച്ചക്കറികൾ

നിരവധി പേരെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. രക്തധമനികളിൽ സമ്മർദ്ദം അനുഭവപ്പെടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. അതിനാൽ തന്നെ രോഗാവസ്ഥ തിരിച്ചറിയാൻ വൈകുന്നത് […]

Health

ഓർമശക്തി കൂട്ടാനും ചർമ്മം തിളങ്ങാനും, ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്താം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പതിവായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. വിറ്റമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബീറ്റ്‌റൂട്ട് ഗുണം ചെയ്യും. പതിവായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും ഹൃദയം, […]

Health

തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടാതെ സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടുകളിലെ ചർമ്മം വളരെ നേർത്തതാണ്. കൂടാതെ ചുണ്ടുകൾക്ക് ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഗ്രന്ധികളില്ലാത്തതിനാൽ നനവ് നിലനിർത്താനുള്ള വഴിയുമില്ല. അതിനാൽ തണുപ്പ് കാലമായാൽ ചുണ്ടുകൾ വരണ്ടതും വിണ്ടുകീറിയതും പരുക്കനും തൊലിയുരിഞ്ഞതുമായി കാണപ്പെടുന്നു. ഈ […]

Health

പ്രതിരോധശേഷി കുറവാണോ ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ആരോഗ്യകരമായ ജീവിതം നയിക്കാൻ ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് കാൽവൽക്കാരെപോലെയാണ് രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ പ്രതിരോധശേഷി പലരിലും വ്യത്യസ്‌തമായിരിക്കും. ഭക്ഷണക്രമം ജീവിതശൈലി തുടങ്ങിയവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ വൈറസ്, ബാക്‌ടീരിയ, ഫംഗസ് തുടങ്ങിയ അണുക്കൾ ശരീരത്തിലേക്ക് […]

Health

പ്രമേഹം മുതൽ സമ്മർദ്ദം വരെ ചെറുക്കും; നിസാരക്കാരനല്ല കറുവപ്പട്ടയില

ഇന്ത്യൻ അടുക്കളകളിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ടയില. ഭക്ഷണത്തിന് രുചിയും മണവും നൽകാനായി ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനു പുറമെ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലയാണിത്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഫംഗൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ […]

Health

പ്രമേഹവും ഹൃദ്രോഗവും ഫലപ്രദമായി തടയാം; ഈ പച്ചക്കറി കഴിക്കൂ

ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പല ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ബ്രോക്കോളി. ഇതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമായി നിലനിർത്താൻ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് […]

Health

ഇരിപ്പ് മതിയാക്കി നടന്നു തുടങ്ങൂ 20 മിനിറ്റില്‍ രക്തസമ്മര്‍ദം കുറയ്ക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദം ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. ലോകമെമ്പാടും ഏതാണ്ട് 1.28 ബില്യണ്‍ ആളുകൾ ഉയർന്ന രക്തസമ്മർദം കാരണം ബുദ്ധിമുട്ടുന്നുണ്ട്. രക്തസമ്മര്‍ദം കൂടുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്ക തകരാറ് തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് നയിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിന് രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്. […]

Health Tips

ശരീരത്തിന് പിടിച്ചു നിൽക്കാൻ കഴിയാത്തത്ര ക്ഷീണം; നിശബ്‌ദ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ അറിയതെ പോകരുത്

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് നിശബ്ദ നിർജ്ജലീകരണം. ശരീരം സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും നിര്‍ജ്ജലീകരണത്തിന് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ല. മാത്രമല്ല തങ്ങള്‍ നിര്‍ജ്ജലീകരണം നേരിടുന്നുവെന്ന് പോലും തിരിച്ചറിയാറില്ല. അമിതമായ വിയർപ്പ്, […]

Health

അമിതമായാല്‍ വെള്ളവും വിഷം; ശരീരത്തിൽ ജലാംശം കൂടിയോ എന്ന് എങ്ങനെ തിരിച്ചറിയാം

അമിതമായാൽ എന്തും വിഷമാണ്, അതിപ്പോൾ വെള്ളത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. ശരീരത്തിൽ ആവശ്യത്തിലധികം ജലാംശം എത്തിയാൽ അത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തിൽ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം? ജലാംശം അമിതമായാൽ ശരീരം ചില സൂചനകൾ നൽകും. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം (അമിത ജലാംശത്തിന്റെ ആദ്യകാല അടയാളം) […]

Health

ഉലുവ ഉണ്ടോ?; അധികം മെനക്കെടാതെ കുടവയർ കുറയ്ക്കാം

വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല കുടവയർ. ആരോ​ഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിനുള്ള വലിയൊരു വെല്ലുവിളി കൂടിയാണിത്. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം. കുടവയർ കുറയ്ക്കാൻ […]