Health

ചെറിയ മുറിവുകൾ പോലും അവ​ഗണിക്കരുത്, പ്രമേഹരോ​ഗികളിലെ പാദസംരക്ഷണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണം വളരെ പ്രധാനമാണ്. ചെറിയ മുറിവു പോലും ആരോ​ഗ്യ അവസ്ഥ വഷളാക്കാം. പ്രമേഹം ബാധിക്കുന്നതോടെ പാദത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. അങ്ങനെ പാദങ്ങളില്‍ മരവിപ്പ് ഉണ്ടാകുന്നു. പ്രാരംഭ ഘട്ടത്തില്‍ വേദന ഉണ്ടാകില്ല, പക്ഷേ അത് ക്രമേണ വര്‍ദ്ധിക്കുകയും നിങ്ങളുടെ കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കില്‍ അത് കാല് […]

Health

പകലുമൊത്തം മടുപ്പ്, ഡോപ്പമിന്‍ വര്‍ധിപ്പിക്കാന്‍ മോര്‍ണിങ് ദിനചര്യ

ഉറക്കമുണർന്ന ഉടൻ തലയിണ സൈഡിലെ മൊബൈൽ ഫോണുകൾ തിരയുന്നവരാണ് നമ്മെല്ലാം. ഇത് സന്തോഷ ഹോർമോൺ ആയ ഡോപ്പമിന്റെ ഉൽപാദനം ആദ്യ ഘട്ടത്തിൽ വർധിക്കാനും കാലക്രമേണ കുറയ്ക്കാനും കാരണമാകും. ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിൽക്കുന്നതിന് ഡോപ്പമിന്റെ ഉൽപാദനം വളരെ പ്രധാനമാണ്. തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ഡോപ്പമിൻ സമ്മർദവും ഉത്കണ്ഠയും നീക്കാനും […]

Health

‘ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മുതല്‍ ശരീരഭാരം കുറയ്ക്കാന്‍വരെ മഞ്ഞള്‍കാപ്പി കുടിക്കുന്നത് ബെസ്റ്റാണ്’

കാപ്പിയില്ലാതെ ഒരു ദിവസം ആരംഭിക്കാന്‍ കഴിയില്ല എന്നുണ്ടോ? എന്നാല്‍ കാപ്പി കുടിക്കുന്നതോടൊപ്പം അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി ഗുണം ചെയ്താലോ. അതിന് കാപ്പിയില്‍ ഒരു ചേരുവ കൂടി ചേര്‍ക്കണം. ‘മഞ്ഞള്‍’. കാപ്പിയില്‍ ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ത്ത് ഒരു കപ്പ് മഞ്ഞള്‍ കാപ്പി അങ്ങ് കുടിച്ചോളൂ. കാപ്പിയില്‍ […]

Health

ബജറ്റിലൊതുങ്ങിയ ഹെൽത്തി ഡയറ്റ് പ്ലാൻ ചെയ്യാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സാധനങ്ങളുടെ വിലക്കയറ്റം പലപ്പോഴും നമ്മുടെയൊക്കെ ബജറ്റിനെ അടിമുടി തകർത്തുകളയാറുണ്ട്. എന്നാൽ ചില പൊടിക്കൈകളിലൂടെ പേഴ്സ് കാലിയാകാതെ ഭക്ഷണ ചെലവു കുറയ്ക്കാൻ സാധിക്കും. ബജറ്റിൽ ഒതുങ്ങി നിന്നു കൊണ്ട് ആരോഗ്യകരമായ ഡയറ്റ് പിന്തുടരാൻ ചില പൊടിക്കൈകളുണ്ട്. ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാം വിശന്നാൽ പാക് ചെയ്ത സ്നാക്സ്, ഇൻസ്റ്റൻഡ് നൂഡിൽസ് […]

Health

ചീർപ്പ് തിരഞ്ഞെടുക്കുന്നതിലുമുണ്ട് കാര്യം, കഷണ്ടി കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശീലിക്കണം

മുന്‍പ് നാല്‍പതു കഴിഞ്ഞ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും ഇറങ്ങിയിരിക്കുകയാണ്. അതിന് പിന്നില്‍ കാരണങ്ങളും പരിഹാരങ്ങളും വിശദീകരിക്കുകയാണ് പ്രമുഖ ഡെർമറ്റോളജിസ്റ്റ് ആയ ഡോ. ഗൗരംഗ് കൃഷ്ണ. പുരുഷന്മാരില്‍ കഷണ്ടി കയറുന്നതിന് പിന്നില്‍ എഴുപതു ശതമാനവും പാരമ്പര്യ ഘടകങ്ങളാണ്. ഇരുപതു ശതമാനം മാറിയ ജീവിതശൈലിയും […]

Health

റെഡ്‌വൈന്‍ വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണോ? പുതിയ പഠനം

കുറഞ്ഞ അളവില്‍ റെഡ് വൈന്‍ കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യകരമാണെന്നാണ് പണ്ടുമുതലേ ആളുകള്‍ കരുതിയിരിക്കുന്നത്. റെഡ് വൈനിലെ ആല്‍ക്കഹോളും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്ന കൊറോണറി ആര്‍ട്ടറി രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്ന കാര്യം. എന്നാല്‍ ഈ റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദ്യമുയര്‍ത്തുകയാണ് ഒരു പുതിയ പഠനം.യുഎസിലെ കേക്ക് […]

Health

ഡയറ്റിലാണ് പക്ഷേ ബിരിയാണി കഴിക്കണം; ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബിരിയാണി കഴിച്ചാലോ ?

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ പലരും മിസ് ചെയ്യുന്ന ഒന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ലായെന്നതാണ്. അതില്‍ തന്നെ പലരും ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന ഒന്നാണ് ബിരിയാണി. എന്നാല്‍ ഇനി ആ മിസ്സിംഗ് ഉണ്ടാവില്ല, കാരണം നിങ്ങള്‍ക്ക് ഇനി ബിരിയാണി കഴിച്ചുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാം. പോഷകാഹാര […]

Health

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കശുവണ്ടി കഴിക്കാം; പക്ഷേ എങ്ങനെ കഴിക്കണമെന്ന് അറിയണം

ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. രോഗം വരുന്നതിന് മുന്‍പ് അത് തടയുക എന്നാതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില വ്യത്യാസങ്ങള്‍ രോഗപ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കശുവണ്ടിപ്പരിപ്പില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന കൊഴുപ്പുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യധാതുക്കള്‍, ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ […]

Health

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ?

ഉരുളക്കിഴങ്ങ് വിഭവങ്ങൾ നമ്മുടെ വീടുകളിൽ വളരെ സാധാരണമാണ്. അതുകൊണ്ട് തന്നെ എപ്പോഴും അടുക്കളയിൽ ഉരുളക്കിഴങ്ങ് സ്റ്റോക്ക് ഉണ്ടാകും. എന്നാൽ ഇതിൽ ചിലതിലൊക്കെ ദിവസങ്ങൾ കഴിയുമ്പോഴേക്കും മുളപൊട്ടും. അത് പലരും കാര്യമാക്കാറില്ല. മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോ​ഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ […]

Health

ദിവസവും മാതളം കഴിച്ചാൽ എന്ത് സംഭവിക്കും? തലച്ചോറിന് ഗുണമോ ദോഷമോ?

ഏറ്റവും പോഷകസമൃദ്ധമായ പഴങ്ങളില്‍ ഒന്നാണ് മാതളം. കാണാനും കഴിക്കാനും ഒരുപോലെ മനോഹരമായ പഴം എന്ന് തന്നെ പറയാം. മാതളം പലരും ഇപ്പോള്‍ തങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഒരു മാസത്തോളം എല്ലാ ദിവസവും മാതളം കഴിച്ചാല്‍ അത് ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്ന് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ […]