Health

അമിതമായ ഉപ്പ് ഉപഭോഗം, കാന്‍സറിന് വരെ കാരണമാകാം

ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ കൂടിപ്പോയാൽ കാൻസറിന് വരെ കാരണമായേക്കാം. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോ​ഗം സ്ഥിരമായാൽ ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അമിതമായ ഉപ്പ് ഉപഭോ​ഗം ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് […]

Health

ശൈത്യകാലത്ത് ഈ 5 വിറ്റാമിനുകള്‍ അനിവാര്യം

തണുപ്പുകാലം തുടങ്ങിയതോടെ പ്രതിരോധ സംവിധാനം ദുര്‍ബലമാകാം. പനിയും ജലദോഷവും തുടങ്ങിയ അണുബാധയെ തുടര്‍ന്നുള്ള അസുഖങ്ങള്‍ പതിവായിരിക്കും. കൂടാതെ കാലാവസ്ഥ മാറ്റം നമ്മുടെ ദഹനവ്യവസ്ഥയെയും തകരാറിലാക്കാം. ശൈത്യകാലത്ത് ചില വിറ്റാമിനുകളുടെ അഭാവമാണ് ഇതിന് കാരണം. 1. വിറ്റാമിന്‍ ഡി ശൈത്യകാലത്ത് സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവത്തിനുള്ള സാധ്യതയും […]

Health

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോ​ഗം കാൻസറിന് കാരണമാകാം

പല നിറത്തിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ ആധുനിക അടുക്കളകളുടെ ലുക്ക് മാറ്റുന്നതാണ്. ഇതിൽ കറുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് മുന്‍തൂക്കം. എന്നാൽ അടുക്കളയിൽ പതിവായി ഉപയോ​ഗിക്കുന്ന ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും തവിയും സ്പൂണുമൊക്കെ നിങ്ങൾക്ക് വരുത്തിയേക്കാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ എത്രയാണെന്ന് അറിയാമോ? കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, […]

Health Tips

പച്ചയ്ക്ക് വേണ്ട! മഞ്ഞുകാലത്ത് നെല്ലിക്ക അച്ചാർ ഇട്ടു കഴിക്കാം, ദഹനത്തിനും ചർമത്തിനും ‘ഡബിൾ കെയർ’

മഞ്ഞുകാലം എന്നത് ആരോഗ്യത്തിന് ‘ഡബിള്‍ കെയര്‍’ നല്‍കേണ്ട സമയം കൂടിയാണ്. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ദഹനവ്യവസ്ഥയും രോഗപ്രതിരോധ ശേഷിയും ദുര്‍ബലമാകുമെന്ന് മാത്രമല്ല, ചര്‍മത്തിനും മുടിക്കും നിരവധി പ്രശ്‌നങ്ങളും ഉണ്ടാകാം. മുടികൊഴിച്ചിലിനും അകാലനരയ്ക്കും ചര്‍മം വരണ്ടതാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മഞ്ഞുകാലത്ത് ആരോഗ്യകാര്യത്തില്‍ മുന്‍കരുതല്‍ ആവശ്യമാണ്. നമ്മുടെ നാടന്‍ […]

Health

കരളിനെ തകരാറിലാക്കുന്ന 5 കാര്യങ്ങൾ

ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കൾ നീക്കം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരൾ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ കരളിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി കരൾ രോഗങ്ങൾ വരാമെങ്കിലും അനാരോഗ്യകരമായ ജീവിതശൈലി കരളിന്‍റെ പ്രവർത്തനം തകരാറിലാക്കാൻ കാരണമാകും. കരളിന്‍റെ […]

Health

ബ്രെയിന്‍ ട്യൂമര്‍ നേരത്തെ തിരിച്ചറിയാം; ഈ 10 സൂചനകൾ അവ​ഗണിക്കരുത്

മസ്തിഷ്കത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. അത് ദോഷകരമല്ലാത്തതോ (കാൻസറിന് കാരണമാകാത്തത്) അല്ലെങ്കിൽ മാരകമായതോ (കാൻസറിന് കാരണമായത്) ആകാം. തലച്ചോറിൻ്റെ ഏതു ഭാഗത്തും ഇവ വികസിക്കാം. ട്യൂമർ ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. ജനിതകമാറ്റങ്ങൾ, റേഡിയേഷൻ എക്സ്പോഷർ തുടങ്ങിയവ […]

Health

ശൈത്യകാലത്ത് സന്ധിവാദം തീവ്രമാകാനുള്ള കാരണം? എങ്ങനെ മറികടക്കാം

തണുപ്പുകാലം സന്ധിവാദമുള്ളവർക്ക് ദുരിത കാലമാണ്. സന്ധിവാദം അഥവാ ആർത്രൈറ്റിസ് ഉള്ളവരിൽ തണുപ്പ് സമയത്ത് വേദന അതികഠിനമാകാനുള്ള സാധ്യതയുണ്ട്. സന്ധികളുടെ ചലനം സു​ഗമമാക്കാൻ സഹായിക്കുന്ന ലൂബ്രിക്കന്റായി പ്രവർത്തിക്കുന്ന സിനോവിയൽ ദ്രാവകത്തിന്റെ കട്ടി തണുത്ത കാലാവസ്ഥയിൽ കൂടുന്നതാണ് ശൈകാല്യത്ത് സന്ധിവാദം ​തീവ്രമാകാനുള്ള പ്രധാനകാരണം. സിനോവിയൽ ദ്രാവകത്തിന്റെ കട്ടി കൂടുന്നത് സന്ധികളെ ദൃഢമാക്കുകയും […]

Health

ഇനി പപ്പായ കഴിക്കുമ്പോൾ കുരു കളയരുത്; ആരോ​ഗ്യ​ഗുണങ്ങൾ ചില്ലറയല്ല, കാൻസറിനെ വരെ പ്രതിരോധിക്കും

നാട്ടിൻ പുറങ്ങളിൽ സ്ഥിരം കാഴ്ചയാണ് മരം മൂടി കുലച്ചു നിൽക്കുന്ന പപ്പായകൾ. പച്ച പപ്പായ കറിവെക്കാനും പഴുത്ത പപ്പായ പഴമായും കഴിക്കാൻ എടുക്കാറുണ്ട്. ആൻറി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ പപ്പായ ഇടയ്ക്കിടെ ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ പപ്പായയുടെ കുരു […]

Health

ദിവസവും കാപ്പി കുടിക്കുന്നത് പതിവാക്കാം, ദീര്‍ഘായുസ്സുണ്ടാകുമെന്ന് പഠനം

രാവിലെ കാപ്പി കുടിക്കുന്നത് ദിവസം തുടങ്ങാനുള്ള ഊര്‍ജം നല്‍കും എന്നാല്‍ ഈ ശീലം നിങ്ങളുടെ ആയുസ് കൂട്ടുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, ദിവസവും മിതമായി കാപ്പി കുടിക്കുന്ന ശീലം നിങ്ങൾക്ക് ആരോ​ഗ്യകരമായ രണ്ട് വർഷം ജീവിതത്തിൽ അധികം കിട്ടുമെന്ന് പോര്‍ച്ചുഗലിലെ കോയിംബ്ര സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. […]

Health Tips

പോഷകങ്ങളാൽ സമൃദ്ധം, നോക്കാം മഞ്ഞൾ പാലിന്റെ അത്ഭുത ഗുണങ്ങൾ

ഇന്ത്യയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുർവേദ പാനീയങ്ങളിലൊന്നാണ് മഞ്ഞൾ പാൽ അഥവാ ഗോൾഡ് മിൽക്ക്. പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. മഞ്ഞൾ പാലിന്റെ ചില ഗുണങ്ങൾ നോക്കാം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു – മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി […]