Health

ആവി പിടിക്കുമ്പോൾ ബാം ചേർക്കരുത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജലദോഷമോ മൂക്കടപ്പോ ഉണ്ടായാൽ ആദ്യം ചെയ്യുക, ആവി പിടിക്കുക എന്നതാണ്. ആവി പിടിക്കുന്നതിലൂടെ അടഞ്ഞ മൂക്കിന് അൽപം ആശ്വാസം കിട്ടാനും കഫക്കെ‌ട്ട് കുറയാനും സഹായിക്കും. എന്നാൽ പലരും ചെയ്യുന്ന അബദ്ധമാണ് ചൂടു വെള്ളത്തിൽ ബാം ചേർത്ത് ആവി പിടിക്കുന്നത്. ഇത് പെട്ടെന്ന് ആശ്വാസം നൽകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. […]

Health

മാതളനാരങ്ങ നല്ലതാണ്, പക്ഷെ ഈ ഭക്ഷണങ്ങൾക്കൊപ്പമല്ല

ആരോ​ഗ്യകരമായ ഡയറ്റിൽ പ്രധാനമായും ചേർക്കേണ്ട പഴമാണ് മാതളനാരങ്ങ. വിറ്റാമിനുകളും ധാതുക്കളും ഭക്ഷ്യനാരുകളും അടങ്ങിയ മാതളനാരങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കും. ഇതിൽ അടങ്ങിയ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ […]

Health

വേ​ഗത്തിൽ നടക്കുന്നവരാണോ? നിങ്ങൾക്ക് ചില സ്വഭാവസവിശേഷതകളുണ്ട്

പുറത്തെ തിരക്കിലേക്കിറങ്ങുമ്പോൾ മനുഷ്യരുടെ പലതരം നടത്തം ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ ചുറ്റുമുള്ള കാഴ്ചകളിൽ സന്തോഷിച്ചും പരിഭവിച്ചും സാവധാനം നടക്കും, മറ്റുചിലർ ചെവിയിൽ ഇയർഫോണുകൾ തിരുകി തന്റെ ലോകത്തായിരിക്കും. ഇനി ചിലരുണ്ട്, സമയത്തോട് മല്ലടിച്ച് പായുന്നവർ. തിരക്കുണ്ടായിട്ടോ കഠിനാധ്വാനമോ അല്ല, സമയം എന്തിന് വെറുതെ കളയണമെന്നതാണ് അവരുടെ ഒരു ലൈൻ. മനഃശാസ്ത്രത്തിൽ […]

Health

കൊവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടുന്നു? കാരണം വെളിപ്പെടുത്തി എയിംസ്

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിക്ക് ശേഷം അപ്രതീക്ഷിത മരണങ്ങളും അകാരണമരണങ്ങളും കൂടുന്നുവെന്ന ആരോപണങ്ങളിൽ വ്യക്തതയുമായി എയിംസ്. അടുത്തിടെ ഇത്തരത്തിലുണ്ടായ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് പഠനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ ഉള്ള മരണങ്ങൾ നിരന്തരം ഉണ്ടാകുന്നു. പ്രത്യേകിച്ച് കൊവിഡ് 19 പാൻഡമിക്കിന് ശേഷം. ചില കേസുകളിൽ […]

Health

തടി കുറയ്ക്കാൻ തക്കാളി മാജിക്

ശരീരഭാരം കുറയ്ക്കാൻ തക്കാളി! വിശ്വാസമായില്ലേ? ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനനൊപ്പം ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി.   ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ […]

Health

‘ഷു​ഗർ കട്ട്’ ചെയ്താലും ‘ഷു​ഗർ ക്രേവിങ്സ്’, ആത്മനിയന്ത്രണമല്ല, ദിനചര്യയാണ് പ്രശ്നം

നമ്മൾ പ്രതീക്ഷിക്കാത്ത സമയങ്ങളിലാണ് ഷു​ഗർ ക്രേവിങ്സ് (മധുരം കഴിക്കണമെന്ന് തോന്നൽ) ഉണ്ടാവുക. ശരീരഭാരം കുറയ്ക്കാൻ കർശന ഡയറ്റിലായിരിക്കും എന്നാൽ രാത്രി വൈകി ഉറങ്ങുമ്പോൾ മധുരം കഴിക്കണമെന്ന തോന്നൽ നിയന്ത്രിക്കാനാകില്ല, അല്ലെങ്കിൽ ജോലിയിൽ സമ്മർദം കൂടുമ്പോൾ ഒരു മിഠായി കിട്ടിയിലുന്നെങ്കിലെന്ന് ആഗ്രഹിക്കും. എന്നാൽ മധുരം കഴിക്കാനുള്ള ഇത്തരം തീവ്രമായ തോന്നലുകൾ […]

Health

ചായപ്പൊടിയിലെ മായം എങ്ങനെ കണ്ടെത്താം

ചായ നമ്മള്‍ക്കെല്ലാം പ്രിയപ്പെട്ടതാണ്. ദിവസവും മൂന്നും നാലും നേരം വീട്ടില്‍ ചായയിട്ടു കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രയിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. കൃഷി, സംസ്കരണം, വിളവെടുപ്പ് കാലം എന്നിവയെ ആശ്രയിച്ച് തേയിലയുടെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കുന്നു. ഫുഡ് […]

Health

ഷു​ഗറും പ്രഷറും കൊളസ്ട്രോളും 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട

അൻപതു വയസു കഴിഞ്ഞാൽ ഷു​ഗറും പ്രഷറും കൊളസ്ട്രോളുമൊക്കെയായി പലവിധ ആശങ്കകളാണ്. ആരോ​ഗ്യകരമായ ഭക്ഷണമാണ് ഇവയെല്ലാം തടയാനും നിയന്ത്രിക്കാനുള്ള ഒരു വഴി. അതിനായി സൂപ്പർ ഫുഡുകളുടെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിശദീകരിക്കുകയാണ് പോഷകാഹാര വിദ​ഗ്ധയായ ദീപ്സിഖ ജെയിൻ. പലപ്പോഴും നമുക്ക് സുലഭമായി കിട്ടുന്ന പഴങ്ങളിൽ ശക്തമായ ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ […]

Health

മുട്ട ചീത്തയായോ? എങ്ങനെ തിരിച്ചറിയാം

കുറഞ്ഞ ചെലവിൽ പ്രോട്ടീൻ ഉൾപ്പെടെ പല അവശ്യ പോഷകങ്ങളും നൽകുന്ന ഭക്ഷണമാണ് മുട്ട. വീട്ടിൽ സ്ഥിരം ഉപയോ​ഗിക്കുന്നതു കൊണ്ട് തന്നെ, മിക്കവാറും ഒന്നിച്ചു വാങ്ങി വയ്ക്കുകയായിരിക്കും പതിവ്. പുറത്താണ് വയ്ക്കുന്നതെങ്കിൽ മുട്ട പെട്ടെന്ന് ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിൽ ആണെങ്കിൽ പോലും സുരക്ഷിതമായി സൂക്ഷിച്ചില്ലെങ്കിൽ അവ ചീത്തയാകാം. പലപ്പോഴും […]

Health

കറിവേപ്പിലയും മല്ലിയിലയും ഇനി വാടില്ല, മാസങ്ങളോളം സൂക്ഷിക്കാൻ ചില വഴികൾ

അടുക്കളയിലെ കറികൾക്ക് മണവും ​ഗുണവും കൂട്ടാനുള്ള പ്രധാനപ്പെട്ട രണ്ട് ചേരുവകാണ് കറിവേപ്പിലയും മല്ലിയിലയും. ഇവ രണ്ടും വീടുകളിൽ വളർത്താൻ കഴിയാത്തവർ മിക്കവാറും കടകളിൽ നിന്ന് വാങ്ങാറാണ് പതിവ്. രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇവ മോശമായി തുടങ്ങും. കറിവേപ്പിലയും മല്ലിയിലയും കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാൻ ചില പൊടിക്കൈകളുണ്ട്. മല്ലിയിലയും കറിവേപ്പിലയും […]