Health

റൂട്ട് കനാലിന് ശസ്ത്രക്രിയ നടത്തിയ മൂന്നര വയസ്സുകാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തി.  ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ […]

Health

തലശ്ശേരി ജില്ലാ കോടതിയിലെ ജീവനക്കാരിൽ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂർ തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് റിപ്പോർട്ട്. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് […]

No Picture
Health

സ്ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസിക പിന്തുണ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവൻ പേർക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണിവർ. മാനസികാരോഗ്യ പരിപാടി, ടെലി […]

No Picture
Health

കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ആദ്യ ലക്ഷണങ്ങൾ മനസിലാക്കാം

ശരീരത്തിലെ വൻകുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെൻഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെൻഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിർന്നവരിൽ മാത്രമല്ല ഇപ്പോൾ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോർട്ടുകൾ. 14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് ബാധയുടെ തോത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. […]

Health

അടിയന്തര സ്ട്രോക്ക് ചികിത്സയ്ക്ക് എഐ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ആംബുലസുമായി ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചി: ലോക മസ്തിഷ്‌കാഘാത ദിനത്തോടനുബന്ധിച്ച് (ഒക്ടോബര്‍ 29) പ്രത്യേക ടെലി സ്ട്രോക്ക് ആംബുലന്‍സ് നിരത്തുകളിലിറക്കാനൊരുങ്ങി ആസ്റ്റര്‍ മെഡ്‌സിറ്റി. ഈ മാസം 29 മുതല്‍ ഔദ്യോഗികമായി ആംബുലന്‍സ് സേവനമാരംഭിക്കും. ഇന്ത്യയില്‍ ആദ്യമായി നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സില്‍ അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന […]

Health

മരണാനന്തരം അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: മരണാനന്തരം അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്നാട് നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് കേരളവും ആലോചനകൾ തുടങ്ങിയത്. പ്രായോഗിക വശങ്ങൾ പരിശോധിച്ചശേഷം ആരോഗ്യവകുപ്പ് സർക്കാരിനു […]

Health

കോട്ടയം മെഡിക്കൽ കോളേജിൽ‌ വീട്ടമ്മയുടെ വയറ്റിലെ 15 കിലോയുള്ള ട്യൂമർ നീക്കി

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ക്യാൻസർ സർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. വീട്ടമ്മയുടെ വയറ്റിലെ 15 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 48 വയസ്സുളള സ്‌ത്രീയുടെ ഓവറിയിൽ ഉണ്ടായിരുന്ന ട്യൂമർ ആണ് നീക്കം ചെയ്തത്.      ഡോക്ടർന്മാരായ ജോൺ, ജിനോ, നവ്യ, ക്യാൻസർ അനസ്തേഷ്യ […]

Health

ബീറ്റ്‌റൂട്ട് നിസാരക്കാരനല്ല; ശീലമാക്കിയാൽ പലതുണ്ട് ​ഗുണം

ബീറ്റ്റൂട്ട് കാണുന്നപോലെ അത്ര നിസാരക്കാരനല്ല. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്റൂട്ട് വളരെ നല്ലത്. ബീറ്റ്റൂട്ടിൽ ധാരാളം […]

Health

ഇന്ന് ലോക മാനസികാരോഗ്യ ദിനം; കാത്ത് സൂക്ഷിക്കാം നമ്മുടെ മനസ്സിനെ

മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നുപോകുന്നത്. ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് പ്രകാരം […]

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ ചികിത്സ തേടിയത് 9,158 പേർ

സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന്  ആരോഗ്യവകുപ്പ് […]