Health

അമിതമായി ചായകുടിയ്ക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാകാം

ഒരു ചായ കുടിച്ചാൽ ആ ദിവസം തന്നെ ഉഷാറായി എന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ ആമാശയത്തിന് അത്ര ഗുണകരമല്ല, കൂടാതെ ഇത് വയറ്റിലെ ആസിഡ് ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും. ചായയിൽ കാപ്പിയിൽ ഉള്ളതിനേക്കാൾ കഫീൻ […]

Health

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; എട്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് […]

Health

മദ്യം കാന്‍സറിന് കാരണമാകുന്നു; കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്സിലൂടെയാണ് വിവേക് മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ […]

Health Tips

എബിസി ജ്യൂസ്: ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലവറ

ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾ വരെ സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടിട്ടുള്ളൊരു പേരാണ് എബിസി ജ്യൂസ്. ഇത് ഏറെ ജനശ്രദ്ധ […]

Health

‘ചൈനയിലെ വൈറൽ രോഗബാധ; ശ്രദ്ധിക്കണം, സ്ഥിതിഗതികൾ വിലയിരുത്തുകയാണ്’; വീണ ജോർജ്

രാജ്യാന്തര തലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുളളവരെ പ്രത്യേകം നിരീക്ഷിക്കും. വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ […]

Health

ഉറക്കം കൂടിപ്പോയാലും പ്രശ്‌നം, 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതല്‍

മതിയായ ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഈ മതിയായ ഉറക്കത്തിന് ഒരു സമയപരിധിയുണ്ട്. അതിനപ്പുറം ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ ഉറക്കത്തിന്റെ ദൈര്‍ഘ്യം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിത ഉറക്കമാണ്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ […]

Health

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മാസത്തിനകം ത്വക്ക്‌ ബാങ്ക്‌ ; രണ്ടാംഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിലും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ത്വക്ക്‌ ബാങ്ക്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭിക്കാൻ കെ സോട്ടോയുടെ അനുമതി നേടിയശേഷം മറ്റ് നടപടിക്രമംപാലിച്ച് ഒരു മാസത്തിനകം കമീഷൻ ചെയ്യും. രണ്ടാംഘട്ടം കോട്ടയം മെഡിക്കൽ കോളേജിലും […]

Health

‘കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക്, പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ നൽകും’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് […]

Health

ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ബെസ്റ്റാണ് ഗ്രീൻ ആപ്പിൾ; ആരോഗ്യ ഗുണങ്ങൾ നിരവധി

പോഷക ഗുണങ്ങളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഗ്രീൻ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന ആപ്പിളിൽ ഉള്ളതിനേക്കാൾ ഉയർന്ന […]

Health

‘ഹാർട്ട് അറ്റാക്ക് നേരത്തെ തിരിച്ചറിയാൻ സാധിക്കും, കണ്ണ് ചില സൂചനകൾ പ്രകടിപ്പിക്കും നിസാരമാക്കരുത്’; നേരത്തെ പ്രതിരോധിക്കാം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് തടയാനും ജീവൻ രക്ഷിക്കാനും സാധിക്കും. ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും […]