No Picture
Health

പ്രമേഹം; പഞ്ചസാരയോ ശര്‍ക്കരയോ ആരോഗ്യത്തിന് നല്ലത് ?

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അമിതമായി മധുരം ഉപയോഗിക്കുന്നതും ജനിതക ഘടകങ്ങളും മറ്റ മരുന്നുകളുടെ പാര്‍ശ്വഫലമായുമൊക്കെ മൂലം പ്രമേഹം ഉണ്ടാകാം. പ്രമേഹം ഇല്ലെങ്കില്‍ കൂടി അമിതമായി മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നന്നല്ല. പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ഇന്ന് പലരും ശര്‍ക്കര ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. […]

No Picture
Health

അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം

ദില്ലി:അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം. ആയുർദൈർഘ്യം കണക്കിലെടുത്താണ് മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള ഉയർന്ന പരിധി നീക്കിയത്. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കാനുള്ള പരമാവധി പ്രായപരിധി നേരത്തെ 65 വയസായിരുന്നു. ഇത് നീക്കിയതായാണ് ഇപ്പോൾ […]

No Picture
Health

വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്; ‘വിവ കേരളം’ ക്യാമ്പയിന് തുടക്കമാകുന്നു

ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിർവഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. കുഞ്ഞുങ്ങൾക്കാണെങ്കിൽ അവർക്ക് പറയാൻ അറിയില്ല. ശ്രദ്ധക്കുറവ്, പഠനത്തിൽ പിന്നാക്കം പോകുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകാം. പലപ്പോഴും ഇതിന്റെ ഒരു കാരണം വിളർച്ചയായിരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് […]

No Picture
Health

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.  ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിൻ  നിർബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്സിൻ ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കാനുള്ള […]

No Picture
Health

ഹെൽത്ത് കാർഡിന് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം; വീണ ജോർജ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ […]

No Picture
Health

വേൾഡ് പൾസസ് ഡേ; പയറുവർഗ്ഗങ്ങൾക്കായി ഒരു അന്താരാഷ്ട്ര ദിനം, അറിയാം… കൂടുതലായി

പയറുവർഗ്ഗങ്ങൾക്കായി ഒരു അന്താരാഷ്ട്ര ദിനം ഉണ്ടെന്നു നമ്മളിൽ എത്ര പേർക്കറിയാം? വിചിത്രമെന്നു തോന്നുമെങ്കിലും, 2013 ഡിസംബറിൽ യുണൈറ്റഡ്‌ നേഷൻസ് (UN) അസ്സംബ്ലിയിലാണ് തുടർന്നങ്ങോട്ടുള്ള വർഷങ്ങളിൽ ഫെബ്രുവരി 10 വേൾഡ് പൾസസ് ഡേ (World Pulses Day) ആയി ആചരിക്കണമെന്നു പ്രഖ്യാപിച്ചത്. സുസ്ഥിരമായ പയറുവർഗ കൃഷിരീതികളിലൂടെ കൃഷിഭൂമിയെ സമ്പുഷ്ടമാക്കാനുള്ള പയറുവർഗ […]

No Picture
Health

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി. ട്രാന്‍സ് കപ്പിളായ സിയയും സഹദും ആണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന സ്വപ്‌നത്തിലേക്ക് നടന്നടുത്തത്.  കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.  ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ […]

No Picture
Health

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റി വച്ചു; കോട്ടയം മെഡിക്കൽ കോളേജിന് ചരിത്ര നിമിഷം

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി (Transcatheter aortic valve implantation) വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്ത്രക്രിയയ്ക്ക് […]

No Picture
Health

സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ശമ്പള വർധന; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎൻഎ

കൊച്ചി :പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6 സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു. 2018ൽ സമാനതകളില്ലാത്ത സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശന്പള പരിഷ്കരണം. മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം […]

No Picture
Health

ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാം; പഠനം

ട്രാഫിക്കില്‍ കുടുങ്ങുക എന്നത് എല്ലാ ഇന്ത്യന്‍ നഗരങ്ങളിലെയും പതിവ് കാഴ്ച്ചയാണ്. ഇത്തരം സാഹചര്യത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്നതാണ് സത്യം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഗതാഗത മലിനീകരണം ബാധിക്കും എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ […]