Keralam

ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

സംസ്ഥാനത്ത് വിപണിയിലുള്ളതും ഗുണനിലവാരമില്ലാത്തതുമായ ഒരു കൂട്ടം മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയവയ്ക്കാണ് നിരോധനം. ഇത്തരം മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സര്‍ക്കാര്‍ പട്ടികയിലുള്ള മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ […]

Keralam

ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം; പാർലമെന്റിൽ ഇക്കാര്യം കേരളത്തിലെ എം പിമാർ അവതരിപ്പിക്കണം, പി കെ ശ്രീമതി

തിരുവനന്തപുരം വർക്കലയിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റുമായ പി കെ ശ്രീമതി. കേരളത്തിലെ എംപിമാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് […]

Keralam

മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി വാഗ്ദാനം; തട്ടിയത് 25 ലക്ഷം രൂപ, യുവതികൾ പിടിയിൽ

കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികൾ പിടിയിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മലിനീകരണ നിയന്ത്രണ ബോർഡിലോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് 25 ലക്ഷം […]

Keralam

ക്രൈസ്തവസഭ വിദേശിയല്ല, ഭാരത സഭയാണ്, വിദേശസഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു; മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുകയാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നും അതുകൊണ്ടുതന്നെ സഭ ഭാരതീയ സഭയാണെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചെന്നും […]

Keralam

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പോലീസ്

വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മുതിര്‍ന്ന പൗരനും ഡോക്ടറുമായ എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ പിടിച്ച് കേരള പോലീസ്. ഒരു കോടി 30 ലക്ഷം രൂപയാണ് ഡോക്ടറില്‍ നിന്നും തട്ടിപ്പുക്കാര്‍ കവര്‍ന്നത്. ഇതില്‍ ഒരു കോടി ആറ് ലക്ഷം രൂപ പോലീസ് സൈബര്‍ വിഭാഗം ഇടപെട്ട് തിരികെ […]

Keralam

സ്‌കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കിടയിലേക്ക് കാറിടിച്ച് കയറ്റിയത് പതിനാറുകാരൻ: ലൈസൻസ് നൽകുന്നത് 25 വയസ് വരെ തടഞ്ഞു

പേരാമ്പ്രയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് എംവിഡിയും പോലീസും. കാര്‍ ഓടിച്ചത് പതിനാറുവയസുകാരന്‍ ആണെന്നാണ് വിവരം. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. പതിനാറുവയസുകാരന് ലൈസന്‍സ് നല്‍കുന്നത് 25 വയസ് വരെ തടഞ്ഞു. […]

Keralam

നേമം ഷജീർ പാർട്ടിക്കുവേണ്ടി അടികൊണ്ടവൻ: പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിക്കും മാറ്റമുണ്ടാകില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ മണക്കാട് സുരേഷ് നേമം മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പരിഹാസവുമായി കെ മുരളീധരന്‍. മണക്കാട് സുരേഷ് കെപിസിസി ജനറല്‍ സെക്രട്ടറിയാണെന്നും ഒരുപാട് തിരക്കുകള്‍ ഉളളതുകൊണ്ട് മണ്ഡലം കോര്‍ കമ്മിറ്റിയുടെ ചുമതല വഹിക്കാനാകുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് സ്വയം […]

Keralam

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദര്‍ ഗോഡ്വിനാണ് കോടതി ഇടപെടലില്‍ ആശ്വാസം ലഭിച്ചത്. രത്‌ലം ജില്ലാ കോടതിയാണ് ഗോഡ്വിന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സിഎസ്ഐ ദക്ഷിണ […]

Keralam

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ 63 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി ഏഴ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുളളത്. 15 സീറ്റുകളില്‍ ഘടകക്ഷികള്‍ മത്സരിക്കും. ജഗതിയില്‍ കെ വി രാംകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. തമ്പാനൂരില്‍ ആര്‍ ഹരികുമാറും […]

Keralam

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്ത് മദ്യപൻ

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ലെന്ന് പറഞ്ഞ് അടിമാലിയിൽ കട അടിച്ച് തകർത്തു. മദ്യലഹരിയിൽ ആയിരുന്നു മച്ചിപ്ലാവ് സ്വദേശി ഷിജു അക്രമം നടത്തിയത്. ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാൻഡിൽ എത്തിയ ഷിജു, മദ്യലഹരിയിലാണ് എന്ന് ബോധ്യപ്പെട്ടതോടെ കട ഉടമ പറ്റില്ലെന്ന് പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ മച്ചിപ്ലാവ് […]