District News

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍; എന്‍ഡിഎ വിട്ടെന്ന് സജി മഞ്ഞക്കടമ്പില്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി വി അന്‍വറിനൊപ്പം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി മഞ്ഞക്കടമ്പില്‍ ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ മുന്നണി വിട്ടതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ തൃണമൂൽ കോൺ​ഗ്രസുമായി ചേര്‍ന്ന് […]

District News

പി സി ജോർജിന് ആരോഗ്യപ്രശ്നം; കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

കോട്ടയം: കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന് ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ […]

District News

പി സി ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. പി സി ജോർജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം […]

District News

പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്. അതേസമയം ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പിസി ജോർജ് കീഴടങ്ങിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ […]

District News

പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

കോട്ടയം :ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് […]

District News

കോട്ടയം ഗാന്ധിനഗറിൽ വയോധികയെ വഴിയിൽ തടഞ്ഞുനിർത്തി സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് മിനുറ്റുകൾക്കകം ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ. ഗാന്ധിനഗർ ആറാട്ടുകടവ് മറ്റത്തിൽ ഗോവിന്ദ്(19) ആണ് പിടിയിലായത്. ഗാന്ധിനഗർ ഫെഡറൽ ബാങ്കിന് സമീപം ഇന്ന് വൈകീട്ടായിരുന്നു സംഭവം, അംഗനവാടിയിൽ നിന്ന് കുട്ടികളെയും കൂട്ടി […]

District News

കോട്ടയത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം : മൂന്ന് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയായ യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശിയെ   അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ   നിന്ന ഇയാളെ സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലിലാണ് കഞ്ചാവ് കണ്ടെത്തിയത് വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സബീർ ഫഖീർ […]

District News

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായ റസല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ജനുവരിയില്‍ പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. വിഎന്‍ വാസവന്റെ പിന്‍മുറക്കാരാനായാണ് റസല്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ചങ്ങനാശേരി […]

District News

‘എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശലംഘന നോട്ടിസ് നൽകും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം : മന്ത്രി എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം നഗരസഭയ്‌ക്കെതിരെയുണ്ടായ അഴിമതി ആരോപണം സംബന്ധിച്ച് സാങ്കേതിക പിഴവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും കണക്കുകൾ നിരത്തി ഗുരുതരമായ ക്രമക്കേട് നടന്നെന്ന് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി പ്രത്യേക അവകാശ ലംഘനമാണ് നടത്തിയതെന്നും ഉത്തരവാദിത്വത്തിൽ […]

District News

കോട്ടയം റാഗിങ്; ജൂനിയേഴ്‌സിനെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഹോസ്‌റ്റൽ അധികൃതർക്ക് വീഴ്‌ചയുണ്ടായതായും കണ്ടെത്തൽ

കോട്ടയം: ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായി കണ്ടെത്തൽ. മദ്യം കഴിക്കാൻ നിർബന്ധിക്കുകയും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ബലമായി വായിൽ ഒഴിച്ചുകൊടുത്തെന്നും ആണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോഴാണ് ഈ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സിപിഎം അനുകൂല സംഘടനയായ […]