No Picture
District News

കാലിത്തീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത്  ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്. കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ […]

No Picture
District News

കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം ഫെബ്രുവരി 5ന്

കോട്ടയം : താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ബാലവേദി കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർഗോത്സവം  ഫെബ്രുവരി 5ന് മണർകാട് വച്ച് നടക്കും.  രാവിലെ 9.30 മുതൽ മണർകാട് ഗവൺമെന്റ് യു പി സ്കൂളിൽ വച്ചാണ് സർഗോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലാമത്സരങ്ങളുടെ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]

No Picture
District News

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; അന്വേഷണ കമ്മിഷൻ മൊഴിയെടുക്കൽ 3ന്

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ നടക്കുന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിഷൻ 2023 ജനുവരി മൂന്നിന് തെളിവെടുപ്പു നടത്തുന്നു. കോട്ടയം കളക്‌ട്രേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ രാവിലെ 11.00 മണിമുതൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ, അധ്യാപകർ, […]

No Picture
District News

വാഴൂർ ഫുഡ് പ്രൊഡക്ട്‌സ് പ്രവർത്തനം തുടങ്ങി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി കർഷകരെ ഉത്പാദനരംഗത്ത് സഹായിച്ചാൽ കാർഷിക മേഖല സമ്പന്നമാകുമെന്ന് ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം ചാമംപതാലിൽ […]

No Picture
District News

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നല്കി

കോട്ടയം: “അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാര പുലരി പിറക്കാൻ” എന്ന മുദ്രാവാക്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയ്ക്ക്  കോട്ടയത്ത് സ്വീകരണം നല്കി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന സ്വീകരണയോഗം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. താലൂക്ക് […]

No Picture
District News

കോട്ടയത്ത് അക്രമികളുടെ അടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കോട്ടയം: പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് അക്രമികളുടെ കമ്പി വടിയ്ക്കുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി മരിച്ചു. 53 വയസ്സായിരുന്നു. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയൽവാസികളെ ഒരു സംഘം അക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു ബിനോയി. ഇതിനിടെ അക്രമി സംഘം ബിനോയിയേയും ആക്രമിക്കുകയായിരുന്നു. പ്രതികളായ പാലാ ചൂണ്ടച്ചേരി […]

No Picture
District News

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിഷേധം; ഉന്നതതല കമ്മീഷനെ നിയോഗിച്ചു

കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവായി. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാർ, ന്യുവാൽസ് […]

No Picture
District News

കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത നേതാവിന് മർദനം

ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത്കോൺ​ഗ്രസ് നേതാവിന് മർദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദനമേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചത്. ഇന്ന് കോരുത്തോട് നടക്കുന്ന ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ […]

No Picture
District News

കോട്ടയത്തെ നിർ‍ഭയകേന്ദ്രം പൂട്ടാൻ വനിതാ-ശിശുവികസന വകുപ്പിന്റെ ഉത്തരവ്

കോട്ടയം: പോക്‌സോ ഇരകളടക്കം ഒൻപത് പെൺകുട്ടികൾ രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവ്. വനിത ശിശു വികസന വകുപ്പാണ് കേന്ദ്രം പൂട്ടാൻ ഉത്തരവിട്ടത്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും. കഴിഞ്ഞ നവംബർ രാത്രിയോടെയാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് പോക്‌സോ ഇരകളടക്കം കൗമാരക്കാരായ […]

No Picture
District News

സരസ് മേള സ്ത്രീ ശക്തിയുടെ വിജയം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെയും സംഘാടകമികവിന്റെയും വിജയമായ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചരിത്രം സൃഷ്ടിക്കാൻ സാധിച്ചെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാഗമ്പടത്ത് 10 ദിവസങ്ങളായി നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴുകോടി രൂപയ്ക്കു മുകളിൽ […]